Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന് റബീഉൽ അവ്വൽ...

ഇന്ന് റബീഉൽ അവ്വൽ ഒന്ന്

text_fields
bookmark_border
ഇന്ന് റബീഉൽ അവ്വൽ ഒന്ന്
cancel

കോഴിക്കോട്: വ്യാഴാഴ്ച കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച റബീഉൽ അവ്വൽ ഒന്ന് ആയിരിക്കുമെന്നും അതുപ്രകാരം നബിദിനം ആഗസ്‌റ്റ് 25 ചൊവ്വാഴ്ച ആകുമെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും കോഴിക്കോട് മുഖ്യ ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവരും അറിയിച്ചു.

മലപ്പുറം: സഫർ 29 വ്യാഴാഴ്ച റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ വെള്ളിയാഴ്ച (ആഗസ്റ്റ് 14) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് നബിദിനം (റബീഉൽ അവ്വൽ 12) ആഗസ്‌റ്റ് 25 ചൊവ്വാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽഖലീൽ അൽബുഖാരി എന്നിവരും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamic calendarRabiul Awwalnew moonKerala
Next Story