ആർ. ശ്രീലേഖയുടെ വ്യാജ സർവേ ഫലം നിർമിച്ചത് ബി.ജെ.പി ഓഫിസിലെന്ന്
text_fieldsതിരുവനന്തപുരം: ബി.ജെ.പിക്ക് വൻ വിജയം പ്രവചിക്കുന്ന വിവാദമായ പ്രീപോൾ സർവേ ഫലം നിർമിച്ചത് ബിജെപി ഓഫിലെന്ന് സൂചന. പെരുമാറ്റച്ചട്ടം ലംഘിച്ച് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിയും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ ഇത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വോട്ടെടുപ്പ് ദിവസമായ ഡിസംബർ ഒമ്പതിന് ഈ വ്യാജ സർവേ ഫലം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ശ്രീലേഖ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതും ഇതേ കാര്‍ഡാണ്. സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് മീഡിയവൺ പുറത്തുവിട്ടു.
പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ, സൈബർ പൊലീസിനോട് റിപ്പോർട്ട് നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എച്ച്. ഷാജഹാൻ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ. ശ്രീലേഖ. പ്രീ പോൾ സർവേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രീംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും എൽഡിഎഫ് പിന്നോട്ട് പോകുമെന്നുള്ള ഒരു സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്. ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

