െഎ.എ.എസ് തലത്തിൽ അഴിച്ചുപണി
text_fieldsതിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനത്തിനൊപ്പം െഎ.എ.എസ് തലത്തിൽ അഴിച്ചുപണിക്ക് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ. വിശ്വാസ് മേത്തക്ക് പകരം ആഭ്യന്തര സെക്രട്ടറിയായി ടി.കെ. ജോസിനെ നിയമിക്കും. നിലവിൽ മരാമത്ത് സെക്രട്ടറിയാണ് അേദ്ദഹം. ജലവിഭവം, കോസ്റ്റൽ ഷിപ്പിങ്, ഇൻലാൻഡ് നാവിഗേഷൻ ചുമതലയും ഇദ്ദേഹത്തിനായിരിക്കും. റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ. വി. വേണുവിനെ മാറ്റി. ആസൂത്രണം-സാമ്പത്തികകാര്യം പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. പ്ലാനിങ് ബോർഡ്, സാംസ്കാരിക സെക്രട്ടറി ചുമതലയും ഇദ്ദേഹം വഹിക്കും. ഡോ. എ. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ഭവനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചുമതല കൂടി ഇദ്ദേഹം വഹിക്കും.
റീബിൽഡ് കേരള ഇനിഷ്യേറ്റിവ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ സ്ഥാനത്ത് കഴിഞ്ഞയാഴ്ച ഡോ. വേണുവിനെ മാറ്റിയിരുന്നു. പിന്നാലെയാണ് റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുന്നത്. സർവേ ഡയറക്ടർ പ്രേംകുമാറിനെ മാറ്റിയതിനെതിരെ ഡോ. വേണു രംഗത്തുവന്നിരുന്നു. കടുത്ത വിമർശനങ്ങളുമായി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ഇത്തരം മാറ്റം ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും കുറ്റപ്പെടുത്തി. മന്ത്രിസഭാ യോഗം ഇത് തള്ളുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹം അവധിയിൽ പോകുെമന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും റവന്യൂ സെക്രട്ടറി, റീബിൽഡ് കേരള സി.ഇ.ഒ ചുമതലകളിൽ തുടർന്നു.
നിലവിൽ ഫിഷറീസ്, കായിക-യുവജന കാര്യ സെക്രട്ടറിയായ ഇഷിതാ റോയിയെ കാർഷികോൽപാദന കമീഷണറായി നിയമിച്ചു. കൃഷിവകുപ്പിെൻറ അധികചുമതല കൂടി ഇവർ വഹിക്കും. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തദ്ദേശ സ്വയംഭരണ (അര്‍ബന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി.
അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന പുനീത് കുമാറിനെ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും, കെ.എന്‍. സതീഷ് സർവിസില്‍നിന്ന് വിരമിക്കുന്ന മുറക്ക് പാര്‍ലമെൻററി കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികചുമതലയും ഇദ്ദേഹം വഹിക്കും. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ മത്സ്യബന്ധനം, മൃഗശാല, കായിക യുവജനകാര്യ വകുപ്പുകളുടെ ചുമതലകള്‍ കൂടി വഹിക്കും. ഊർജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
പരിശീലനം കഴിഞ്ഞ് വരുന്ന മുറക്ക് ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി നിയമിക്കും. ഇദ്ദേഹം ഊര്‍ജ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും. അവധി കഴിഞ്ഞ് തിരിച്ചെത്തുേമ്പാൾ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ മത്സ്യബന്ധന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതിയെ കേരള വാട്ടര്‍ അതോറിറ്റി എം.ഡിയായി മാറ്റി നിയമിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോ. സെക്രട്ടറി ഡോ. പി. സുരേഷ് ബാബു വിരമിക്കുന്ന മുറക്ക് ആ അധികചുമതല ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് വഹിക്കും.
രജിസ്ട്രാര്‍ ഓഫ് കോഓപറേറ്റിവ് സൊസൈറ്റീസ് എ. അലക്സാണ്ടറിനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിക്കും. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജോഷി മൃണ്മയി ശശാങ്കിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി മാറ്റി നിയമിക്കും.
സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡിയെ രജിസ്ട്രാര്‍ ഓഫ് കോഓപറേറ്റിവ് സൊസൈറ്റീസ് ആയി നിയമിച്ചു. പൊതുഭരണ വകുപ്പ് ജോ. സെക്രട്ടറി ഹരിത വി. കുമാറിന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ അധികചുമതല കൂടി നല്‍കും. പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറുമായ ഡോ. രേണുരാജിനെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി. ധനകാര്യ എക്സ്പെൻറിചർ സെക്രട്ടറി സഞ്ജയ് എം. കൗൾ ആണ് ഉൗർജ സെക്രട്ടറി.
കൊച്ചി മെട്രോ റെയിൽ എം.ഡി. അൽകേഷ്കുമാർ ശർമ സ്പെഷൽ പ്രോജക്ട്, കൊച്ചി-ബംഗളൂരു വ്യവസായ കോറിഡോർ വകുപ്പുകളുടെ അഡീ. ചീഫ് സെക്രട്ടറിയുടേയും കൊച്ചിൻ സ്മാർട്ട്സിറ്റിയുടെ ചുമതല കൂടി വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
