Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍ ശ്രീലേഖ കോണ്‍ഗ്രസിലേക്കോ? ഉന്നത നേതൃത്വവുമായി പ്രാഥമിക ചര്‍ച്ച നടന്നതായി സൂചന

text_fields
bookmark_border
വിദ്വേഷത്തിന്‍റെ പാതയിൽ നിന്ന് ഒരാളെയെങ്കിലും നേർവഴിയിലെത്തിക്കാനായാൽ ഗുണം ചെയ്യുമെന്ന് സന്ദീപ് വാര്യർ
R Sreelekha former DGP and BJP councillor who submitted resignation in Thiruvananthapuram Corporation
cancel

തിരുവനന്തപുരം: ബി.ജെ.പി പ്രതിനിധിയായി ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച മുൻ ഡി.ജി.പി ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. ഇവർ ഉടൻ തന്നെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. കോൺഗ്രസ് ഉന്നത നേതൃത്വവുമായി ശ്രീലേഖ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയെന്നാണ് വിവരം.

ഇതേകുറിച്ച് കാര്യങ്ങൾ വ്യക്തത വരുത്തേണ്ടത് ആര്‍. ശ്രീലേഖയാണെന്ന് കോൺഗ്രസ് എം.എൽ.എ സന്ദീപ് വാര്യർ പറഞ്ഞു. വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും പാതയിൽ നിന്ന് ഒരാളെയെങ്കിലും നേർവഴിയിലെത്തിക്കാനായാൽ അത് ഗുണം ചെയ്യുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സർവീസ് ജീവിതത്തിനുശേഷം ബിജെപിയിൽ സജീവമായ ശ്രീലേഖയെ തിരുവനന്തപുരം നഗരസഭയിലെ മേയർ സ്ഥാനാർത്ഥിയായി പാർട്ടി ഉയർത്തിക്കാട്ടുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ മുതിർന്ന നേതാവ് വി.വി. രാജേഷിനെ മേയറാക്കാൻ ബിജെപി തീരുമാനിച്ചതോടെയാണ് ശ്രീലേഖ നേതൃത്വവുമായി അകന്നത്. പാർട്ടി തീരുമാനത്തിലുള്ള അമർഷം നേതൃത്വത്തെ നേരിട്ടറിയിച്ച അവർ മേയർക്ക് രാജിക്കത്ത് നൽകുകയായിരുന്നു.

101 അംഗങ്ങളുള്ള തിരുവനന്തപുരം നഗരസഭയിൽ കേവല ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഭരണം നടത്തുന്ന എൻഡിഎ ഭരണസമിതിക്ക് ശ്രീലേഖയുടെ രാജി കനത്ത തിരിച്ചടിയാണ്. അതേസമയം, രാജി രാഷ്ട്രീയപരമായ കാരണങ്ങളാലല്ലെന്നും വ്യക്തിപരമായ അസൗകര്യങ്ങൾ മൂലമാണെന്നുമാണ് മേയർ വി.വി. രാജേഷ് പ്രതികരിച്ചത്. കൗൺസിലർ പദവി ഉപേക്ഷിച്ചെങ്കിലും ബിജെപിയുടെ പ്രാഥമികാംഗത്വം ശ്രീലേഖ രാജിവെച്ചോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

അതിനിടെ, ശ്രീലേഖയുടെ രാജിക്ക് ഔദ്യോഗിക സാധുത കൈവന്നിട്ടില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫി അറിയിച്ചു. നിയമപ്രകാരം നഗരസഭാ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. മേയർക്കോ കളക്ടർക്കോ കത്ത് നൽകിയാൽ അത് ഔദ്യോഗിക രാജിയായി കണക്കാക്കാനാവില്ലെന്നും, തനിക്ക് ഇതുവരെ രാജിക്കത്തൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - R Sreelekha Resigns: Former DGP Likely to Join Congress After Leaving BJP Councillor Post
Next Story