Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ പ്രായത്തിൽ യാത്ര...

ഈ പ്രായത്തിൽ യാത്ര നടത്താൻ പ്രയാസമാണ്... -പ്രധാനമന്ത്രിയെ കാണാൻ പോകാത്തതിനെക്കുറിച്ച് ആര്‍. ശ്രീലേഖ

text_fields
bookmark_border
ഈ പ്രായത്തിൽ യാത്ര നടത്താൻ പ്രയാസമാണ്... -പ്രധാനമന്ത്രിയെ കാണാൻ പോകാത്തതിനെക്കുറിച്ച് ആര്‍. ശ്രീലേഖ
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത്​ ആദ്യമായി ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷൻ മേയറും പാർട്ടി ടിക്കറ്റിൽ ജയിച്ച കൗൺസില‌ർമാരും മറ്റ്​ തദ്ദേശ ജനപ്രതിനിധികളും ഡൽഹി സന്ദർശനത്തിന്​​ തിരിച്ചു. എന്നാൽ, കൗണ്‍സിലര്‍മാരായ ആര്‍. ശ്രീലേഖ, എം.ആര്‍. ഗോപന്‍ എന്നിവര്‍ യാത്രക്ക്​ എത്തിയില്ല.

ട്രെയിൻ യാത്ര പ്രയാസകരമാണെന്ന കാരണം പറഞ്ഞാണ്​ ശ്രീലേഖ യാത്രയിൽ നിന്ന്​ വിട്ടുനിൽക്കുന്നത്​. മേയർ പദവിയിലേക്ക്​ പരിഗണിക്കാതിരുന്നതുമുതൽ അതൃപ്തിയിലായിരുന്ന ശ്രീലേഖ ഡൽഹി യാത്രയിൽ നിന്ന്​ വിട്ടുനിൽക്കുന്നതും പാർട്ടിയിൽ ഉൾപ്പെടെ ചർച്ചയായി.

ബി.ജെ.പി കേന്ദ്ര നേതൃത്വം നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കാനാണ് മേയറും കൗൺസില‌ർമാരും മറ്റ്​ തദ്ദേശ ജനപ്രതിനിധികളും ഡൽഹിയിലേക്ക് പുറപ്പെട്ടത്. തലസ്ഥാനത്തുനിന്നും 50 അംഗസംഘമാണ് പുറപ്പെട്ടത്.

14 പേരാണ് തിരുവനന്തപുരത്തുനിന്നും പോകാൻ ആദ്യം തീരുമാനിച്ചത്. ഈ പ്രായത്തിൽ ഇത്രയും വലിയ യാത്ര കേരള എക്സ്പ്രസിൽ നടത്താൻ പ്രയാസമാണ് എന്ന് പറഞ്ഞു. ഫ്ലൈറ്റിൽ വേണമെങ്കിൽ പോകാമെന്ന് ഓഫർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു എന്തിനാണ് വെറുതെ കാശ് കളയുന്നതെന്ന്... -ശ്രീലേഖ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് നടത്തുന്ന യാത്രയിൽ തലസ്ഥാനത്തിന്റെ വികസനം അടക്കം അവതരിപ്പിക്കാനാണ്​ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r sreelekhaBJP
News Summary - R Sreelekha not in BJP delegation that left to meet Prime Minister
Next Story