Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ്റുകാൽ പൊങ്കാലയി​െല...

ആറ്റുകാൽ പൊങ്കാലയി​െല കുത്തിയോട്ടത്തിനെതിരെ ആർ. ശ്രീലേഖ

text_fields
bookmark_border
ആറ്റുകാൽ പൊങ്കാലയി​െല കുത്തിയോട്ടത്തിനെതിരെ ആർ. ശ്രീലേഖ
cancel

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടം ആൺകുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന്​ ഡി.ജി.പി ആർ ശ്രീലേഖ. ബ്ലോഗിലൂടെയാണ് ഡി.ജി.പിയുടെ​ പരാമർശം​. വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രം കുട്ടികളുടെ തടവറയാണെന്നും കുത്തിയോട്ടമെന്ന ആചാരത്തി​​​​െൻറ പേരിൽ  ആയിരത്തോളം കുട്ടികളെ അഞ്ച്​ ദിവസത്തോളം തുടർച്ചയായി പീഡിപ്പിക്കുകയാണെന്നും ജയിൽ മേധാവി കൂടിയായ ഡി.ജി.പി ​ബ്ലോഗിൽ കുറിച്ചു.​ 

വർഷങ്ങളായുള്ള ഇത്തരം അനാചാരങ്ങൾ നിർത്തലാക്കണമെന്നും കുട്ടികളുടെ അനുവാദമില്ലാതെയാണ്​ ക്ഷേത്ര അധികൃതരും മാതാപിതാക്കളും ചേന്ന്​ ശാരീരികമായി കുട്ടികളെ പീഡിപ്പിക്കുന്നതെന്നും ഡി.ജി.പി പറഞ്ഞു. ഇത്തരം ആചാരങ്ങളെ കുട്ടികളുടെ തടവറയെന്ന്​ വിളിക്കാമെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. 

കുത്തിയോട്ടമെന്ന ആചാരത്തിന്​ വിധേയരാകുന്ന കുട്ടികൾ നല്ലവരായും മികച്ച വിദ്യാഭ്യാസമുള്ളവരുമായി വളരുമെന്നാണ്​ വിശ്വസം. 5നും 12നും ഇടയിൽ പ്രായമുള്ള കുട്ടികളെ ചെറിയ തുണിയുടുപ്പിച്ച്​ മൂന്ന്​ ദിവസം തണുത്ത വെള്ളത്തിൽ കുളിപ്പിക്കുകയും​, വളരെ കുറച്ച്​ മാത്രം ഭക്ഷണം നൽകി, ക്ഷേത്രത്തി​​​​െൻറ നിലത്ത്​ കിടത്തിയുറക്കുകയും ചെയ്യും. മൂന്ന്​ ദിവസവും കുട്ടികൾ മാതാപിതാക്കളിൽ നിന്നും വേർപ്പെട്ട്​ ക്ഷേത്രത്തിനകത്ത്​ തന്നെയായിരിക്കും. 

ഉത്സവത്തി​​​​െൻറ അവസാന ദിനമാണ്​ കൂടുതൽ കഠിനമായ ചടങ്ങ്​. കുട്ടികളെ നിരത്തി നിറുത്തി ശരീരത്തിലൂടെ ചൂട്​ കമ്പി കുത്തിക്കയറ്റുകയും ആ മുറിവിലേക്ക്​ ചാരം പൊത്തുകയും ചെയ്യും. കുട്ടികളെ മുൻകൂട്ടി അറിയിക്കാതെയാണ്​ആചാരം നടത്തുന്നതെന്നും ശ്രീലേഖ ​ബ്ലോഗിൽ പറയുന്നു.

കുത്തിയോട്ടം നിയപ്രകാരം കുറ്റകരമാണെന്നും ഉത്സവത്തിൽ നിന്നും കുത്തിയോട്ടം അവസാനിപ്പിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. ഇത്തരം അനാചാരങ്ങളോടുള്ള പ്രതിഷേധത്തി​​​​െൻറ ഭാഗമായി ഇത്തവണ പൊങ്കാല അർപിക്കാൻ പോകുന്നില്ലെന്നും ശ്രീലേഖ ബ്ലോഗിൽ കുറിച്ചു.

blog

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsblogr sreelekhaattukal pongalamalayalam news
News Summary - r sreelekha ips blog Attukal temple Pongala - kerala news
Next Story