Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് ഉദ്യോഗസ്ഥരെ...

പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ, പുല്ലേ’ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്ന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ

text_fields
bookmark_border
R Sreelekha
cancel

കോഴിക്കോട്: മു​ൻ ഡി.​ജി.​പി​യും വ​ട്ടി​യൂ​ർ​ക്കാ​വി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ ‘പോ​ടാ പു​ല്ലേ പൊ​ലീ​സേ’ മു​ദ്രാ​വാ​ക്യം വി​ളി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നമുയർന്ന സാഹചര്യത്തിൽ വിശദീകണം.

ആർ. ശ്രീലേഖ തന്നെ ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂ​ടെയാണ് വിശദീകരണം നൽകുന്നത്. ‘ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ, പുല്ലേ’ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ടെന്ന് ശ്രീലേഖ എഴുതുന്നു.

കുറിപ്പ് പൂർണരൂപത്തിൽ:

ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ "പോടാ, പുല്ലേ" എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..

അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പോലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?

😂😂😂

എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!

DGP ക്ക്, പോലീസ് കമ്മിഷണർക്ക് നന്ദി!

എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനമാണുയരുന്നത്. മൂ​ന്നു​ പ​തി​റ്റാ​ണ്ടി​ല​ധി​കം പൊ​ലീ​സി​ൽ​ ജോ​ലി​ചെ​യ്ത​തി​ന്‍റെ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന വ്യ​ക്​​തി പൊ​ലീ​സി​നെ​തി​രെ ന​ട​ത്തി​യ മു​ദ്രാ​വാ​ക്യം വി​ളി​യും ഭീ​ഷ​ണി​യും നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. നെ​ട്ട​യ​ത്ത്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ശ്രീ​ലേ​ഖ പൊ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​ത ഡി.​ജി.​പി​യാ​ണ് ശ്രീ​ലേ​ഖ. മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റും ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ ഭീ​ഷ​ണി പ്ര​സം​ഗം ന​ട​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്നാ​ൽ കേ​ര​ള​ത്തി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ർ​ക്ക​ണ​മെ​ന്നു​മാ​ണ് സം​ഘ്പ​രി​വാ​ർ സ​ഹ​യാ​ത്രി​ക​നാ​യ സെൻകുമാർ പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtKerala Policer sreelekhaRSSBJP
News Summary - R Sreelekha Facebook post
Next Story