‘എപ്പോഴും അതിജീവിതക്കൊപ്പം മാത്രം, ഞാനൊരമ്മയാണ്, മുൻ പൊലീസ് ഉദ്യോഗസ്ഥയും’; അധിക്ഷേപ പോസ്റ്റ് തിരുത്തി ആർ. ശ്രീലേഖ
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം ഉയർന്നതോടെ തിരുത്തി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റും റിട്ട. ഡി.ജി.പിയുമായ ആർ. ശ്രീലേഖ.
‘ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം, ഞാനൊരമ്മയാണ്, മുൻ പൊലീസ് ഉദ്യോഗസ്ഥയാണ്... ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!’ എന്ന് തിരുത്തൽ വരുത്തിയാണ് പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ആർ. ശ്രീലേഖയുടെ തിരുത്തിയ ഫേസ്ബുക് പോസ്റ്റ്:
ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം...
ഇത്ര നാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം!
ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?
അതോ ശബരിമലയിൽ സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
ഞാനൊരമ്മയാണ്, മുൻ പോലീസുദ്യോഗസ്ഥയാണ്...
ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!
ഇയാൾ പീഡിപ്പിച്ച മറ്റു യുവതികളും ഉടൻ തന്നെ പരാതി നൽകുമെന്നും പ്രതീക്ഷിക്കുന്നു...
യുവതിയെ അധിക്ഷേപിക്കുന്ന ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. 'ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം' എന്ന് പറഞ്ഞുകൊണ്ടാണ് മുൻ ഡി.ജി.പി.യുടെ വിവാദ പ്രസ്താവന. തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയാണ് ശ്രീലേഖ.
സ്വർണക്കൊള്ളയിൽ കൂടുതൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ പരാതിയെന്നാണ് ശ്രീലേഖയുടെ ചോദ്യം. ഇത്രനാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല. ഇപ്പോൾ എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനും മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനുമാണോ എന്നുമാണ് ശ്രീലേഖ എഫ്.ബി പോസ്റ്റിൽ ഉന്നയിച്ചത്.
ആർ. ശ്രീലേഖയുടെ ആദ്യത്തെ ഫേസ്ബുക് പോസ്റ്റ്:
ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം...
ഇത്ര നാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം!
ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?
അതോ ശബരിമലയിൽ സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
ഞാനൊരമ്മയാണ്, മുൻ പോലീസുദ്യോഗസ്ഥയാണ്...
ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലത്തമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

