പി.എ. സുബൈറിന് ആർ. ശങ്കർ ദിനമണി അവാർഡ്
text_fieldsകൊച്ചി: കൊല്ലം ആസ്ഥാനമായ ആർ. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആർ. ശങ്കർ ദിനമണി പത്രപ്രവർത്തക അവാർഡ് ‘മാധ്യമം’ കൊച്ചി ബ്യൂറോ ചീഫ് റിപ്പോർട്ടർ പി.എ. സുബൈറിന്. ഫലകവും കാഷ് അവാർഡുമടങ്ങുന്ന പുരസ്കാരം മുൻ മുഖ്യമന്ത്രി കൂടിയായ ആർ. ശങ്കറിന്‍റെ സമാധി ദിനാചരണത്തോടനുബന്ധിച്ച് നവംബർ ഏഴിന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.നിയമമേഖലയിലെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചാണ് അവാർഡ്.
നിയമകാര്യലേഖകനായ സുബൈർ 2002 മുതൽ ‘മാധ്യമം’ പത്രാധിപസമിതി അംഗമാണ്. എറണാകുളം തൃക്കാക്കര കൈപ്പടമുകൾ പുലുക്കുഴി പരേതനായ പി.കെ. അബൂബക്കറിന്റെയും സുഹ്റയുടെയും മകനാണ്. കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അസി. പ്രഫസറായ നെഹ്മത്ത് ഷീറിനാണ് ഭാര്യ.
കോഴിക്കോട് ബേബി മമ്മോറിയൽ കോളജ് ഓഫ് അലൈഡ് മെഡിക്കൽ സയൻസസ് വിദ്യാർഥിനി ഫർസീൻ ഫാത്തിമ, പ്ലസ് വൺ വിദ്യാർഥിനി മെഹ്റീൻ ഫാത്തിമ എന്നിവർ മക്കൾ.
‘കേരള കൗമുദി’ കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാറും അവാർഡിനർഹനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

