Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്​റ്റഡി മർദനം:...

കസ്​റ്റഡി മർദനം: നിഷാന്തി​നിക്കെതിരെ വകുപ്പുതല നടപടിക്ക്​ സാധ്യത

text_fields
bookmark_border
കസ്​റ്റഡി മർദനം: നിഷാന്തി​നിക്കെതിരെ വകുപ്പുതല നടപടിക്ക്​ സാധ്യത
cancel

കോട്ടയം: തൊടുപുഴ എ.എസ്​.പിയായിരിക്കെ ബാങ്ക് മാനേജറെ കള്ളക്കേസില്‍ കുടുക്കി കസ്​റ്റഡിയില്‍ മര്‍ദിച്ചെന്ന പ രാതിയിൽ ഇപ്പോൾ വനിത ബറ്റാലിയൻ കമാൻഡൻറായ ആർ. നിഷാന്തിനിക്കെതിരെ വകുപ്പുതല നടപടിക്ക്​ സര്‍ക്കാര്‍ തീരുമാനം. യ ൂനിയൻ ബാങ്ക്​ തൊടുപുഴ ശാഖ മാനേജറായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെയാണ്​ എ.എസ്​.പിയായിരിക്കെ കസ്​റ്റഡിയി​െല ടുത്ത്​ മർദിച്ചത്​. ബാങ്ക്​ മ​​ാനേജറുടെ പരാതിയിൽ വിവിധതലങ്ങളിൽ ആഭ്യന്തര വകുപ്പ്​ അന്വേഷണം നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇൻറലിജൻസ്​ എസ്​.പിയായിരുന്ന ഇപ്പോഴത്തെ കോഴിക്കോട്​ സിറ്റി പൊലീസ്​ കമീഷണർ എ.വി. ജോർജും ഡി.ജി.പിയുടെ നിർദേശത്തെ തുടർന്ന്​ അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു.

നിഷാന്തി​നിക്കെതിരായ പരാതി ശരിവെക്കുന്നതായിരുന്നു ഈ റിപ്പോർട്ടും. എന്നാൽ, ​ഇവർക്കെതിരെ തുടർനടപടിയൊന്നും ഉണ്ടായില്ല. പരാതിക്കാരൻ വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെയാണ്​ വകുപ്പുതല നടപടിക്ക്​ ആഭ്യന്തര വകുപ്പ്​ തയാറായത്​. നിശാന്തിനിയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും കുറ്റക്കാരാണെന്ന് റിപ്പോർട്ടിലുണ്ട്​. നാലുമാസത്തിനകം കേസിൽ തീര്‍പ്പുണ്ടാക്കണമെന്നായിരുന്നു കോടതി സർക്കാറിനു നൽകിയ നിർദേശം. ഇതനുസരിച്ചാണ്​ തുടർനടപടിക്ക്​ ആഭ്യന്തര വകുപ്പ്​ നടപടി ആരംഭിച്ചത്​.

സംസ്​ഥാന മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലയിൻറ്​ അതോറിറ്റിയും നിഷാന്തിനിക്കും പൊലീസുകാർക്കും എതിരെ നടപടിക്ക്​ ശിപാർശ നൽകിയിരുന്നു. ഇതിലും ആഭ്യന്തര വകുപ്പ്​ നടപടിക്ക്​ തയാറായില്ല. പിന്നീടിത്​ വിമർശനത്തിനും ഇടയാക്കി. നിഷാന്തിനിയെ രക്ഷിക്കാനുള്ള നീക്കമാണ്​ തുടക്കം മുതൽ ആഭ്യന്തരവകുപ്പിൽ അരങ്ങേറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r nishanthini
News Summary - r nishanthini
Next Story