ആർ. ചന്ദ്രശേഖരൻ വീണ്ടും െഎ.എൽ.ഒ ഭരണസമിതിയിൽ
text_fieldsന്യൂഡല്‍ഹി: ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡൻറും ദേശീയ വൈസ് പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരനെ ജനീവ ആസ്ഥാനമായ ഐ.എല്‍.ഒ ഭരണസമിതി അംഗമായി വീണ്ടും െതരഞ്ഞെടുത്തു. ദേശീയ, - അന്തര്‍ദേശീയ ഫോറങ്ങളില്നിന്ന് ഐ.എന്‍.ടി.യു.സിയെ ഒഴിവാക്കി 2017 ജനുവരി നാലിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 1919-ല്‍ ഐ.എൽ.ഒ സ്ഥാപിതമായതു മുതല്‍ എല്ലാ സമ്മേളനങ്ങളിലും ഇന്ത്യന്‍ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന ഐ.എൻ.ടി.യു.സിയെ പൂർണമായി ഒഴിവാക്കിയ തീരുമാനത്തിന് കനത്ത തിരിച്ചടിയാണിത്.
ജൂണ്‍ 12ന് ജനീവയില്‍ നടന്ന ഐ.എൽ.ഒ അന്തര്‍ദേശീയ സമ്മേളനമാണ് വോട്ടെടുപ്പിലൂടെ ചന്ദ്രശേഖരനെ െതരഞ്ഞെടുത്തത്. മൂന്നു വര്‍ഷമാണ് കാലാവധി. 56 അംഗങ്ങളുള്ള ഉന്നതാധികാര സമിതിയില്‍ 187 അംഗരാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികളായി 28 പേരും തൊഴിലുടമ പ്രതിനിധികളായി 14 പേരും തൊഴിലാളി പ്രതിനിധികളായി 14 പേരുമാണുള്ളത്. ഈ അംഗരാജ്യങ്ങളിലെ 128 തൊഴിലാളി പ്രതിനിധികളില്‍ 99 പേരുടെ വോട്ട് ചന്ദ്രശേഖരന് ലഭിച്ചു. ഇന്ത്യക്കും ഒരു വോട്ട് മാത്രമാണുണ്ടായിരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയില്‍ തൊഴിലാളിയായി 1978ല്‍ ജോലിയില്‍ പ്രവേശിച്ച ചന്ദ്രശേഖരന് ഐ.എന്‍.ടി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ ദേശീയ പ്രസിഡൻറ്, ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, കില ചെയര്മാൻ, കേരള സ്റ്റേറ്റ് കാഷ്യൂ ഡവലപ്മെൻറ് കോർപറേഷന് ചെയര്മാൻ, ഇന്ത്യന്‍ കോഫി ബോര്‍ഡ് മെംബര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു. നാഷനല്‍ സേഫ്റ്റി കൗണ്‍സില്‍ ബോര്‍ഡിലും പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ബോര്‍ഡിലും അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
