Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രത്തെ അതൃപ്തി അറിയിക്കും -മന്ത്രി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്നും സംഭവത്തിൽ സംസ്ഥാന സർക്കാറിന്‍റെ അതൃപ്തി കേന്ദ്രമന്ത്രാലയത്തെ അറിയിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
പരീക്ഷനടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജൻസിയുടെ ഭാഗത്തുനിന്ന് വൻ പിഴവാണ് ഉണ്ടായത്. മാനസികമായുണ്ടായ പരിക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്.
അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള പ്രവൃത്തി തീർത്തും നിരുത്തരവാദപരമാണ്.
ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

