Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ന്ത്രിസ്​ഥാനം...

മ​ന്ത്രിസ്​ഥാനം നഷ്​ടപ്പെടുത്തിയ 'പഞ്ചാബ് മോഡൽ' പ്രസംഗം

text_fields
bookmark_border
മ​ന്ത്രിസ്​ഥാനം നഷ്​ടപ്പെടുത്തിയ പഞ്ചാബ് മോഡൽ പ്രസംഗം
cancel

കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളടങ്ങിയ തീപ്പൊരി പ്രസംഗം നടത്തി അണികളെ ആവേശത്തിലാക്കാനുള്ള ബാലകൃഷ്​ണപിള്ളയുടെ കഴിവിനെ രാഷ്​ട്രീയ എതിരാളികൾ പോലും അംഗീകരിച്ചിരുന്നു. പക്ഷേ, ചില പ്രസംഗങ്ങൾ അതിരുവിട്ട്​ മുന്നണികൾക്ക്​ തലവേദനയായിട്ടുമുണ്ട്​. ഒരു പൊതുസമ്മേളന വേദിയിലെ പ്രസംഗത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജി​െവക്കേണ്ടിവന്നിട്ടുമുണ്ട്​ ബാലകൃഷ്ണപ്പിള്ളക്ക്. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ പ്രസംഗം പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിലാണ്​ പ്രശസ്​തമായത്​.

1985 മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ കേരള കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു അത്​. വ്യവസായ വികസനത്തിൽ പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിക്കുകയും ആവശ്യമെങ്കിൽ ആ ശൈലി കേരളം പിന്തുടരണമെന്ന്​ പ്രഖ്യാപിക്കുകയുമാണ്​ പിള്ള ചെയ്​തത്​. 'കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പ‍‌‌ഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കൾ രംഗത്തിറങ്ങണം'- പിള്ള ആവേശത്തോടെ പ്രസംഗിച്ചു.


പഞ്ചാബിൽ വിഘടനവാദം (ഖലിസ്ഥാൻ വാദം) കത്തിനിൽക്കുമ്പോഴായിരുന്നു പിള്ളയുടെ പ്രസംഗം. പത്രങ്ങളിൽ പ്രസംഗം അച്ചടിച്ച് വന്നതോടെ പിള്ള കേരളത്തിലും കലാപത്തിന്​ ആഹ്വാനം ചെയ്യുകയാണെന്ന വിവാദം കത്തിക്കയറി. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി കേന്ദ്ര സർക്കാർ പ‌‌ഞ്ചാബിലേക്ക് മാറ്റിയതിലെ പ്രതിഷേധം കലാപ ആഹ്വാനമായി മാറിയെന്നായിരുന്നു ആരോപണം.

അന്നത്തെ പ്രസംഗത്തിന് പിന്നിലെ സംഭവവികാസങ്ങൾ ജി. കാർത്തികേയനെ മുൻനിർത്തി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ കളിച്ച കളിയായിരുന്നെന്ന്​ പിന്നീട്​ പിള്ള ആത്മകഥയിൽ പറഞ്ഞിരുന്നു. അന്നത്തെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും പിള്ള ആക്ഷേപമുന്നയിച്ചു.

തന്‍റെ പ്രസംഗത്തിലേത്​​ കലാപ ആഹ്വാനമായിരുന്നില്ലെന്ന്​ പിള്ള ആവർത്തിച്ച്​ വ്യക്​തമാക്കിയെങ്കിലും അന്ന് പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യപ്രവർത്തകർ സംയുക്തമായി പ്രസംഗത്തിൽ കലാപ ആഹ്വനം ചെയ്തുവെന്ന് പ്രസ്താവനയിറക്കിയതും അദ്ദേഹത്തിന്‍റെ രാജിയിലേക്ക്​ നയിച്ചു. ഹൈകോടതി ഇടപ്പെടലിനെ തുടര്‍ന്നാണ് ഒടുവിൽ ബാലകൃഷ്ണപിള്ളക്ക് അന്ന് രാജി​െവക്കേണ്ടിവന്നത്. വിവാദമായ പല പരാമർശങ്ങളും പിന്നീടുള്ള തന്‍റെ പ്രസംഗങ്ങളിലും പിള്ള നടത്തിയിട്ടുണ്ടെങ്കിലും പഞ്ചാബ് മോഡൽ പ്രസംഗം അദ്ദേഹത്തിന്‍റെ പ്രതിച്​ഛായക്ക്​ ഏറെ മങ്ങലാണ്​ ഏൽപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r balakrishnapillaiPanjab model speech
News Summary - R. Balakrishnapillai's Panjab model speech
Next Story