ആഭ്യന്തരവകുപ്പിെൻറ പ്രവര്‍ത്തനം രമേശിെൻറ കാലത്തെക്കാൾ മെച്ചം -പിള്ള
text_fieldsകോട്ടയം: ആഭ്യന്തരവകുപ്പിെൻറ പ്രവര്‍ത്തനം പ്രതിപക്ഷ നേതാവിെൻറ കാലത്തെക്കാള്‍ മികച്ചതാണെന്ന് കേരള കോണ്‍ ഗ്രസ്-ബി ചെയര്‍മാന്‍ ആർ. ബാലകൃഷ്ണപിള്ള. വെറുതെ കുറ്റംപറയുമ്പോള്‍ ആ കാലഘട്ടംകൂടി ഓര്‍മിക്കണമെന്നും വാര്‍ത്തസമ ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ചതിവും വഞ്ചനയും കാലുവാരലും ഒരുരംഗത്തും ശാശ്വതമായി നിലനില്‍ക്കില്ലെന്ന് കേരള കോൺഗ്രസ് പിളര്‍പ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ആരെയും ഉദ്ദേശിച്ചല്ല ഇതു പറയുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തവര്‍ക്കൊക്കെ ആ തൊപ്പി പാകമാവും. എന്തായാലും ഞാന്‍ ആരുടെയും കാലുവാരാന്‍ പോയിട്ടില്ല. പി.ടി. ചാക്കോക്കും കെ.എം. ജോർജിനുമൊപ്പം ആത്മാർഥമായാണ് താൻ പ്രവർത്തിച്ചത്. പക്ഷേ, അന്ന് മതാധ്യക്ഷന്മാര്‍ കെ.എം. ജോര്‍ജിനെ സഹായിച്ചതിനെക്കാള്‍ ഏറെ കെ.എം. മാണിയെ സഹായിച്ചിരുന്നു. കേരള കോണ്‍ഗ്രസിെൻറ ഭാവി തനിക്കറിയില്ല. കോണ്‍ഗ്രസ് പിന്തുണക്കുന്നത് ആരെയാണോ അവരാവും ഔദ്യോഗിക വിഭാഗമായി അംഗീകരിക്കപ്പെടാന്‍ പോവുന്നത്.
പി.ജെ. ജോസഫ് യു.ഡി.എഫിൽ നില്‍ക്കുന്നിടത്തോളം ലയനത്തിനായി അദ്ദേഹത്തെ ക്ഷണിക്കേണ്ട കാര്യമില്ല. ലയനത്തിന് ആരുവന്നാലും ആലോചിക്കും. എന്നാൽ, എൽ.ഡി.എഫ് വിട്ടുള്ള ഒരു നീക്കത്തിനുമിെല്ലന്ന് പിള്ള വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
