Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രചാരണ യോഗത്തിനിടെ...

പ്രചാരണ യോഗത്തിനിടെ ആർ. ബാലകൃഷ്​ണപിള്ള കുഴഞ്ഞുവീണു

text_fields
bookmark_border
Balakrishna-Pillai
cancel

കടയ്ക്കൽ: തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ കേരള കോൺഗ്രസ് ബി സംസ്ഥാന ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളക്ക്​ ദേഹാസ്വാ സ്ഥ്യം. വേദിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ പ്രവർത്തകർ ഉടൻ വീട്ടിലെത്തിച്ചു.

തുടർന്ന്​ കൊട്ടാരക്കരയിലെ സ്വകാ ര്യ ആശുപത്രിയിൽനിന്ന്​ ഡോക്​ടർമാരെത്തി പരിശോധിച്ചു. ബുധനാഴ്ച രാത്രി 8.15നായിരുന്നു സംഭവം. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കലിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തശേഷം മടങ്ങാൻ തുടങ്ങുമ്പോൾ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

കുളത്തൂപ്പുഴയിൽ പ്രചാരണയോഗത്തിൽ പങ്കെടുത്തശേഷമാണ് അദ്ദേഹം കോട്ടുക്കലിലെത്തിയത്. തനിക്ക്​ കാര്യമായ ആരോഗ്യ​പ്രശ്​നങ്ങളില്ലെന്നും വ്യാഴാഴ്​ച തെരഞ്ഞെടുപ്പ്​ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും ബാലകൃഷ്​ണപിള്ള അറിയിച്ചു.

അതേസമയം, സംഭവസമയം പൊലീസ്​ സ്​ഥലത്തുണ്ടായിരുന്നെങ്കിലും വേണ്ടത്ര സേവനം ലഭ്യമാക്കാൻ​ അവർ തയാറായില്ലെന്ന്​ കേരള കോൺഗ്രസ്​ ബി പ്രവർത്തകർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Balakrishna Pillaikerala newsmalayalam news
News Summary - r balakrishna pillai- kerala news
Next Story