Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് പ്രതിരോധം...

കോവിഡ് പ്രതിരോധം പൊളിക്കാൻ ചെന്നിത്തലയും കൂട്ടരും ശ്രമിക്കുന്നു -ആർ. ബാലകൃഷ്ണപിള്ള

text_fields
bookmark_border
കോവിഡ് പ്രതിരോധം പൊളിക്കാൻ ചെന്നിത്തലയും കൂട്ടരും ശ്രമിക്കുന്നു -ആർ. ബാലകൃഷ്ണപിള്ള
cancel

കൊല്ലം: കോവിഡ് പ്രതിരോധത്തിൽ ലോകമാതൃകയാണ് എൽ.ഡി.എഫ് സർക്കാറെന്ന് ആർ. ബാലകൃഷ്ണപിള്ള. ആ നേട്ടം തകർക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും കോവിഡ് പ്രതിരോധം പൊളിക്കാനാണ് ചെന്നിത്തലയുടേയും യു.ഡി.എഫിന്‍റേയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. തന്‍റെ പാർട്ടി എൽ.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കും. എൽ.ഡി.എഫിൽ നിന്ന് വിട്ടുപോകുന്ന പ്രശ്നമില്ല. തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന 
ആരെങ്കിലും ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെക്കുന്നതാണ് നല്ലതെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

പൊളിഞ്ഞ് തകർന്ന വണ്ടിയായ യു.ഡി.എഫിൽ ആരെങ്കിലും കയറുമോ എന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. താൻ യു.ഡി.എഫുമായി ചർച്ച നടത്തി എന്ന വാർത്ത പച്ചക്കള്ളമാണ്. ഈ പ്രചാരണത്തിന് പിന്നിൽ ചില യു.ഡി.എഫ് നേതാക്കളാണ്. പാർട്ടിയെ തകർക്കാനാണ് ഇവരുടെ ശ്രമം. എൽ.ഡി.എഫിൽ തന്‍റെ പാർട്ടിക്ക് പൂർണ സംതൃപ്തിയാണുള്ളത്. എൽ.ഡി.എഫിൽ തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Balakrishna Pillaikerala newskb ganesh kumar
News Summary - r balakrishna pillai against udf-kerala news
Next Story