Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.പി.എസ്​ തലത്തിൽ...

ഐ.പി.എസ്​ തലത്തിൽ അഴിച്ചുപണി

text_fields
bookmark_border
ഐ.പി.എസ്​ തലത്തിൽ അഴിച്ചുപണി
cancel

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്‌ പൊ​ലീ​സ്‌ മേ​ധാ​വി ആ​ർ. ആ​ന​ന്ദി​നെ പാ​ല​ക്കാ​ട്‌ എ​സ്‌.​പി​യാ​യും ഇ​ന്ത്യ​ൻ റി​സ​ർ​വ്‌ ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്റ്‌ പ​ദം​സി​ങ്ങി​നെ വ​യ​നാ​ട്‌ എ​സ്‌.​പി​യാ​യും നി​യോ​ഗി​ച്ചു. പൊ​ലീ​സ്‌ ആ​സ്ഥാ​ന​ത്തെ എ.​ഐ.​ജി ഹ​രി​ശ​ങ്ക​റാ​ണ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ടെ​ക്‌​നോ​ള​ജി (സൈ​ബ​ർ ഓ​പ​റേ​ഷ​ൻ​സ്‌) എ​സ്‌.​പി. പാ​ല​ക്കാ​ട്‌ ജി​ല്ല പൊ​ലീ​സ്‌ മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​നെ പൊ​ലീ​സ്‌ ആ​സ്ഥാ​ന​ത്ത്‌ എ.​ഐ.​ജി​യാ​യും നി​യ​മി​ച്ചു.

എ.​ടി.​എ​സ്‌ എ​സ്‌.​പി എ.​പി. ഷൗ​ക്ക​ത്ത​ലി​ക്ക്‌ ആ​ല​പ്പു​ഴ കൈം​ബ്രാ​ഞ്ച്‌ എ​സ്‌.​പി​യു​ടെ ചു​മ​ത​ല ന​ൽ​കി. സ്പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ​സ്‌ ഗ്രൂ​പ് എ​സ്‌.​പി നി​ധി​ൻ​രാ​ജി​നെ ഇ​ന്ത്യ റി​സ​ർ​വ്‌ ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്റാ​യി നി​യോ​ഗി​ച്ചു.

എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ്‌ സ്പെ​ഷ​ൽ സെ​ൽ എ​സ്‌.​പി പി.​ബി. ജോ​യി​യാ​ണ്‌ സ്റ്റേ​റ്റ്‌ സ്പെ​ഷ​ൽ ബ്രാ​ഞ്ച്‌ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച്‌ എ​സ്‌.​പി. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച്‌ എ​സ്‌.​പി കെ.​എ​സ്‌. സു​ദ​ർ​ശ​നെ എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ്‌ സ്‌​പെ​ഷ​ൽ സെ​ൽ എ​സ്‌.​പി​യാ​ക്കി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ടെ​ക്‌​നോ​ള​ജി എ​സ്‌.​പി​യാ​യി​രു​ന്ന ഷാ​ജി സു​ഗു​ണ​നെ വ​നി​താ ക​മീ​ഷ​ൻ ഡ​യ​റ​ക്ട​റാ​യി നി​യോ​ഗി​ച്ചു. കെ.​എ.​പി 2 ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്റ്‌ വി.​എം. സ​ന്ദീ​പി​നെ സി​വി​ൽ സ​പ്ലൈ​സ്‌ കോ​ർ​പ​റേ​ഷ​ൻ വി​ജി​ല​ൻ​സ്‌ ഓ​ഫി​സ​റാ​യും നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPSWayanad NewsR Anand IPS
Next Story