കുർബാന പ്രശ്നം: പരിഹാര പ്രദക്ഷിണം നടത്തി അൽമായർ
text_fieldsകൊച്ചി: സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ദേവാലയം ആക്രമിച്ച് അൾത്താരയും ദിവ്യകാരുണ്യവും നിന്ദിച്ചതിനെതിരെ ബിഷപ്സ് ഹൗസിന്റെ മുന്നിൽനിന്ന് വിശ്വാസികൾ പരിഹാരപ്രദക്ഷിണം നടത്തി. ബസിലിക്ക ഇടവക അംഗങ്ങൾ കുടുംബസമേതമാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്. ദുഃഖവെള്ളിയാഴ്ച ഉപയോഗിക്കുന്ന മരക്കുരിശും മെഴുകുതിരിയും കൈയിലേന്തിയാണ് പ്രതിഷേധിച്ചത്.
അതേസമയം, ഡിസംബര്‍ 23, 24 തീയതികളില്‍ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഏകീകൃതകുര്‍ബാന അനുകൂലികള്‍ നടത്തിയ അക്രമത്തെ വെള്ളപൂശിയും ജനാഭിമുഖ കുര്‍ബാന ചൊല്ലി ബലിപീഠത്തെയും അള്‍ത്താരയെയും സംരക്ഷിക്കാനും ശ്രമിച്ച വൈദികരെ കുറ്റപ്പെടുത്തിയും മൗണ്ട് സെന്‍റ് തോമസില്‍നിന്ന് ഇറക്കിയ പ്രസ്താവന അസംബന്ധമാണെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.
23ന് അതിരൂപതയിലെ മൂന്നു വൈദികര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ആന്‍റണി പൂതവേലിലും അനുകൂലിക്കുന്നവരും പള്ളിയിലെത്തിയത്. പൊലീസ് നോക്കിനില്‍ക്കേ ബലിപീഠത്തില്‍ കയറി തിരുവോസ്തിയും തിരുരക്തവും തട്ടിമറിക്കുകയും വൈദികരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നെന്ന് കണ്‍വീനര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

