Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Quran Study Center Kerala Annual Exam 2023
cancel
camera_alt

ഖുർആൻ സ്റ്റഡി സെന്‍റർ ജില്ലാ രക്ഷാധികാരി എസ്​.അമീൻ, ജമാഅത്തെ ഇസ്​ലാമി ജില്ലാ വൈസ്​ പ്രസിഡന്‍റ്​ റഹീം കല്ലറക്ക് മാർക്​ ലിസ്റ്റ്​​ നൽകി​ റാങ്ക്​ ജേതാക്കളെ പ്രഖ്യാപിക്കുന്നു

Homechevron_rightNewschevron_rightKeralachevron_rightഖുർആൻ സ്റ്റഡി സെന്റർ...

ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ 2023; ജില്ലാതല റാങ്ക്​ ജേതാക്കളെ പ്രഖ്യാപിച്ചു

text_fields
bookmark_border

തിരുവന്തപുരം: ഖുർആൻ സ്റ്റഡി സെന്റർ കേരള സംഘടിപ്പിച്ച വാർഷിക പരീക്ഷയുടെ ജില്ലാതല റാങ്ക്​ ജേതാക്കളെ പ്രഖ്യാപിച്ചു. ഖുർആൻ സ്റ്റഡി സെന്‍റർ ജില്ലാ രക്ഷാധികാരി എസ്​.അമീൻ ജമാഅത്തെ ഇസ്​ലാമി ജില്ലാ വൈസ്​ പ്രസിഡന്‍റ്​ റഹീം കല്ലറക്ക് മാർക്​ ലിസ്റ്റ്​​ നൽകിയാണ്​ വിജയികളെ പ്രഖ്യാപിച്ചത്​.

പ്രിലിമിനറി ഫസ്റ്റ്​ ഇയർ പരീക്ഷയിൽ താജുന്നിസ പാളയം (ഫസ്റ്റ്​ റാങ്ക്), ഷെറിൻ എസ്​.എ, തണൽ കണിയാപുരം (സെക്കന്‍റ്​ റാങ്ക് ), പ്രിലിമിനറി സെക്കൻഡ്​ ഇയർ പരീക്ഷയിൽ മുഹ്​സിന.എസ്​, കല്ലമ്പലം (ഫസ്റ്റ്​ റാങ്ക് ), സുജാഹുദ്ദീൻ, തണൽ കണിയാപുരം (സെക്കന്‍റ്​ റാങ്ക് ) പ്രിലിമിനറി തേർഡ്​​ ഇയർ പരീക്ഷയിൽ സുലൈഖ ബീവി, കമലേശ്വരം (ഫസ്റ്റ്​ റാങ്ക്), ഷീജ, കമലേശ്വരം (സെക്കന്‍റ്​ റാങ്ക് ), പ്രിലിമിനറി ഫോർത്​​​ ഇയർ പരീക്ഷയിൽ സമീറ ഹാഷിം, കമലേശ്വരം (ഫസ്റ്റ്​ റാങ്ക് ), സാജിദ ബീഗം,പാളയം (സെക്കന്‍റ്​ റാങ്ക്) എന്നിവർ വിജയിച്ചു. സെക്കന്ററി ഫസ്റ്റ്​ ഇയർ പരീക്ഷയിൽ ബബിദ ബീഗം,പാളയം (ഫസ്റ്റ്​ റാങ്ക്​) ആണ്​ വിജയിയായത്​.

ജില്ലാ ജനറൽ സെക്രട്ടറി സക്കീർ നേമം, ജില്ലാ സെക്രട്ടറി നസീർ നദ്​വി, ജില്ല വൈസ്​ പ്രസിഡന്‍റ്​ നസീർഖാൻ എന്നിവർ പ​ങ്കെടുത്തു. ഒരാഴ്​ച്ചക്കുള്ളിൽ ഖുർആൻ സ്റ്റഡി സെന്റർ വാർഷിക പരീക്ഷ എഴുതിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഖുർആൻ സ്റ്റഡി സെന്റർ കേരള വെബ്​സൈറ്റിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്യാവുന്നതാണ്​. ഖുർആൻ പഠനത്തിന് അവസരം ലഭിച്ചിട്ടില്ലാത്ത ബഹുജനങ്ങൾക്കായി ഒമ്പത് വർഷം കൊണ്ട് ഖുർആൻ പഠനം പൂർത്തിയാക്കാവുന്ന വിധത്തിൽ സജ്ജമാക്കിയിരിക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ഖുർആൻ സ്റ്റഡി സെന്റർ കേരള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran Study Center Kerala
News Summary - Quran Study Center Kerala Annual Exam 2023; District level rank winners announced
Next Story