ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം: ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ
text_fieldsതൃശൂർ: ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘങ്ങളും അറസ്റ്റിലായി. തൃശൂർ തിരൂർ സ്വേദശിനി സുജാത, കാമുകനും കോഴിക്കോട് സ്വദേശിയും ബസ് ഡ്രൈവറുമായ സുരേഷ് ബാബു, സുഹൃത്ത് ഷൊർണൂർ സ്വദേശി ബിനു (ഓമനക്കുട്ടൻ), ആറ്റൂർ സ്വദേശി ശരത്, ക്വേട്ടഷൻ സംഘാംഗം വരവൂർ സ്വദേശി മുല്ല നസിറുദ്ദീൻ, ദേശമംഗലം തലശേരി സ്വദേശി മുഹമ്മദലി എന്നിവരെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് കുട്ടികളുടെ മാതാവാണ് പ്രതിയായ സുജാത. ഇക്കഴിഞ്ഞ് 22ന് പുലർച്ച തിരൂരിൽ വെച്ചായിരുന്നു സംഭവം. സുജാതയുടെ ഭർത്താവ് കൃഷ്ണകുമാറിനെയാണ് (54) സംഘം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ കാലിെൻറ എല്ലൊടിഞ്ഞ് ഗുരുതരാവസ്ഥയിൽ പരിക്കുകളോടെ ചികിത്സയിലാണ് കൃഷ്ണകുമാർ.
പരാതിയുടെ അടിസ്ഥാനത്തിൽ വാഹനം മനപ്പൂർവം ഇടിച്ചതാണെന്നും ദുരൂഹതയുണ്ടെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇതിനെ തുടർന്ന് ചില പ്രശ്നങ്ങൾ ഉണ്ടായതായും പൊലീസിനെ ധരിപ്പിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു പൊലീസിെൻറ അന്വേഷണം. അപകടത്തിനിടയാക്കിയ വാഹനത്തെ കുറിച്ച് അന്വേഷിച്ചതിലാണ് ഭാര്യ നൽകിയ ക്വട്ടേഷനാണ് അപകടമെന്ന് വ്യക്തമായത്. ക്വേട്ടഷൻ സംഘത്തിെൻറ ഇടപെടലും പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായി.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയാണ് കേസിൽ അറസ്റ്റിലായ വരവൂർ സ്വദേശി മുല്ല നസിറുദ്ദീൻ.കമീണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും അസി. കമീഷണർ വി.കെ. രാജുവിെൻറയും നിർദേശാനുസരണം വിയ്യൂർ എസ്.ഐ ഡി. ശ്രീജിത്ത്, ആേൻറാ, എ.പി. മുകുന്ദൻ, എ.എസ്.ഐ സെൽവകുമാർ, എസ്.പി.ഒ മനോജ്, സി.പി.ഒമാരായ അരുൺ, ഐ.ജി. സതീഷ്, മനീഷ്, രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
