Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആകാശ്​ തില്ലങ്കരിയേയും...

ആകാശ്​ തില്ലങ്കരിയേയും അർജുൻ ആയങ്കിയെയും അറിയില്ല; ക്വ​േട്ടഷൻ സംഘങ്ങൾ പാർട്ടി സൈബർ പോരാളികളെ പോലെ പെരുമാറുന്നു -എം.വി ജയരാജൻ

text_fields
bookmark_border
ആകാശ്​ തില്ലങ്കരിയേയും അർജുൻ ആയങ്കിയെയും അറിയില്ല;  ക്വ​േട്ടഷൻ സംഘങ്ങൾ പാർട്ടി സൈബർ പോരാളികളെ പോലെ പെരുമാറുന്നു -എം.വി ജയരാജൻ
cancel
camera_alt

ഷുഹൈബ്​ വധക്കേസ്​ പ്രതി ആകാശ്​ തില്ല​​ങ്കേരി, സ്വർണക്കടത്തുകേസിൽ പൊലീസ്​ അന്വേഷിക്കുന്ന അർജുൻ ആയങ്കിയോടൊപ്പം

കണ്ണൂർ: ചില ക്വ​േട്ടഷൻ സംഘങ്ങൾ പാർട്ടിയുടെ സൈബർ പോരാളികളെ ​േപാലെ പെരുമാറുന്നുവെന്ന്​ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഷുഹൈബ്​ വധക്കേസ്​ പ്രതി ആകാശ്​ തില്ല​​ങ്കേരിയേയും സ്വർണക്കടത്തുകേസിൽ പൊലീസ്​ അന്വേഷിക്കുന്ന അർജുൻ ആയങ്കിയേയും അറിയില്ല. കണ്ണൂരുമായി ബന്ധപ്പെട്ട്​ വളർന്നു വരുന്ന മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ക്വ​േട്ടഷൻ സംഘങ്ങൾക്ക്​ സി.പി.എം എതിരാണെന്നും എം.വി ജയരാജൻ പറഞ്ഞു.

ആകാശ്​ തില്ല​​ങ്കേരിയും അർജുൻ ആയങ്കിയും

സി.പി.എമ്മിന്‍റെ രാഷ്​ട്രീയ പ്രചരണം നടത്താൻ ഒരു ക്വ​േട്ടഷൻ സംഘത്തേയും ഏൽപ്പിച്ചിട്ടില്ല. പാർട്ടിയെ ആർക്കും ദുരുപയോഗം ചെയ്യാൻ കഴിയില്ല. ക്വ​​േട്ടഷൻ സംഘങ്ങൾക്കെതിരെ ജൂലൈ അഞ്ചിന്​ പ്രചാരണം നടത്തുമെന്നും എം.വി ജയരാജൻ വ്യക്​തമാക്കി.

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസ്​ തിരയുന്ന അർജുൻ ആയങ്കിക്ക്​ സി.പി.എമ്മുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിശദീകരണവുമായി സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv jayarajan#arjun ayankiakash thillankeri
News Summary - Quotation groups behave like cyber fighters; Mafia gangs in Kannur should be isolated - MV Jayarajan
Next Story