Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോദ്യപേപ്പർ​ ചോർച്ച: പ്രതിപക്ഷ നേതാവ്​ നാളെ സത്യാഗ്രഹം നടത്തും

text_fields
bookmark_border
ചോദ്യപേപ്പർ​ ചോർച്ച: പ്രതിപക്ഷ നേതാവ്​ നാളെ സത്യാഗ്രഹം നടത്തും
cancel

തിരുവനന്തപുരം: ചോദ്യപേപ്പർ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ സെക്രട്ടിയേറ്റിന് മുമ്പിൽ സത്യാഗ്രഹം നടത്തും. രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് സത്യാഗ്രഹം.

അതേസമയം എസ്.എസ്.എൽ.സി പ്ലസ്ടു ചോദ്യപ്പേർ ചോർന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. 13 ലക്ഷം വിദ്യാർഥികളുടെ ഭാവിയാണ് സർക്കാർ പന്താടുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് നിലവിലുള്ള സംവിധാനം അട്ടിമറിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

കെ.എം മാണിയുടെ മടങ്ങി വരവ് സംബന്ധിച്ചും ഉമ്മൻചാണ്ടി അഭിപ്രായപ്രകടനം നടത്തി. മാണി യു.ഡി.എഫിലേക്ക് മടങ്ങി വരുമെന്ന് പൂർണ പ്രതീക്ഷയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മാണി തിരിച്ച് വരണമെന്നാണ് യു.ഡി.എഫിലെ ഏല്ലാവരുടെയും ആഗ്രഹമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - question paper issue
Next Story