Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോദ്യപേപ്പർ വൈകി;...

ചോദ്യപേപ്പർ വൈകി; പ്ലസ്​ വൺ മാതൃകാപരീക്ഷ തുടക്കം പാളി

text_fields
bookmark_border
plus two
cancel

തിരുവനന്തപുരം: ചോദ്യ​േപപ്പർ സമയത്ത്​ ലഭ്യമാക്കാതെ, പാളിച്ചയോടെ പ്ലസ്​ വൺ മാതൃകാ പരീക്ഷക്ക്​ തുടക്കം. വിദ്യാർഥികൾ വീട്ടിലിരുന്ന്​ എഴുതുന്ന പരീക്ഷക്കുള്ള ചോദ്യ​േപപ്പർ അപ്​ലോഡ്​ ചെയ്യേണ്ട ഹയർ സെക്കൻഡറിയുടെ dhsekerala.gov.in എന്ന പോർട്ടൽ പണിമുടക്കിയപ്പോൾ സ്വകാര്യ വെബ്​സൈറ്റിലും ഇടത്​അധ്യാപക സംഘടനയുടെ വാട്​സ്​ആപ്​ ഗ്രൂപ്പിലുമായി ചോദ്യ​േപപ്പർ പ്രചരിച്ചു.

ഒമ്പതരക്ക്​ തുടങ്ങുമെന്നറിയിച്ച പരീക്ഷക്ക്​ ഒൗദ്യോഗിക പോർട്ടലിൽ നിന്ന്​ ചോദ്യപേപ്പർ ലഭ്യമായത്​ 9.50നായിരുന്നു. എന്നാൽ ഒമ്പത്​ മുതൽ സ്വകാര്യ വെബ്​സൈറ്റിലും വാട്​സ്​ആപ്​ ഗ്രൂപ്പുകളിലും ചോദ്യ​േപപ്പറുകൾ എത്തി. നാല്​ ലക്ഷത്തിലധികം പേർ എഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പറിനായി വിദ്യാർഥികൾ ഒന്നടങ്കം പ്രവേശിച്ചതോടെ ഹയർ സെക്കൻഡറി പോർട്ടലി​െൻറ പ്രവർത്തനം തടസ്സപ്പെടുകയായിരുന്നു. തുടർന്ന്​ ഹയർ സെക്കൻഡറി പരീക്ഷവിഭാഗം ചോദ്യപേപ്പർ ജില്ല കോഒാഡിനേറ്റർമാർക്ക്​ വാട്​സ്​ആപിലൂടെ കൈമാറി. സ്​കൂളുകളിലേക്ക്​ കൈമാറേണ്ട ചോദ്യ​േപപ്പർ ജില്ല കോഒാഡിനേറ്റർമാർ അധ്യാപക സംഘടന ഗ്രൂപ്പിലേക്ക്​ കൂടി കൈമാറിയെന്നാണ്​ സംശയം. ഹയർ സെക്കൻഡറി പോർട്ടൽ പണിമുടക്കിയപ്പോൾ സ്വകാര്യ വെബ്​സൈറ്റിൽ ചോദ്യപേപ്പർ പ്രത്യക്ഷപ്പെടുകയും ചെയ്​തു. യഥാസമയം ചോദ്യ​േപപ്പർ ലഭിക്കാതിരുന്നത്​ ഒ​േട്ടറെ വിദ്യാർഥികളെ ആശങ്കയിലാക്കുകയും ചെയ്​തു.

സർക്കാറി​െൻറ ഒൗദ്യോഗികസംവിധാനത്തിലൂടെ വിതരണം ചെ​യ്യേണ്ട ചോദ്യപേപ്പർ ഇടത്​ അധ്യാപക സംഘടനയുടെ ഗ്രൂപ്പുകളി​ലൂടെയും സ്വകാര്യ വെബ്​സൈറ്റിലൂടെയും പ്രചരിപ്പിച്ചത്​ അധ്യാപകർക്കിടയിലും പ്രതിഷേധമുയർത്തിയിട്ടുണ്ട്​. ഔദ്യോഗിക സംവിധാനത്തിന് പുറത്ത്​ ചോദ്യക്കടലാസ് പ്രചരിപ്പിച്ചത് വീഴ്ചയാണെന്ന്​ എ.എച്ച്.എസ്.ടി.എ, എച്ച്​.എസ്​.എസ്​.ടി.എ സംഘടനകൾ പറഞ്ഞു. അതേസമയം, നാല്​ ലക്ഷത്തിലധികം വിദ്യാർഥികൾ ഒരേസമയം ചോദ്യ​േപപ്പർ ഡൗൺലോഡ്​ ചെയ്യാൻ പോർട്ടലിൽ കയറിയതുമൂലമുണ്ടായ സാ​േങ്കതിക തകരാറാണ്​ ചോദ്യ​േപപ്പർ വിതരണത്തിൽ സംഭവിച്ചതെന്ന്​ പരീക്ഷ സെക്രട്ടറി ഡോ.എസ്​.എസ്.​ വിവേകാനന്ദൻ പറഞ്ഞു. ഇതുപരിഹരിക്കാൻ ചോദ്യപേപ്പർ ജില്ല കോഒാഡിനേറ്റർമാർ വഴി സ്​കൂളുകളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാനാണ്​ ശ്രമിച്ചത്​. ബുധനാഴ്​ച മുതൽ കൈറ്റി​െൻറ സമഗ്ര പോർട്ടലിലും (samagra.kite.kerala.gov.in) ചോദ്യപേപ്പർ ലഭ്യമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ചോദ്യപേപ്പർ വിതരണത്തിലെ വീഴ്​ച ഡയറക്​ടർ അന്വേഷിക്കും

തിരുവനന്തപുരം: പ്ലസ്​ വൺ മാതൃകാ പരീക്ഷയുടെ ചോദ്യ​േപപ്പർ നശ്ചിത സമയത്ത്​ ലഭിക്കാതിരിക്കുകയും സ്വകാര്യ വെബ്​സൈറ്റിലും വാട്​സ്​ആപ്​ ഗ്രൂപ്പുകളും പ്രചരിക്കുകയും ചെയ്​ത സംഭവം പൊതുവിദ്യാഭ്യാസ ഡയറക്​ടർ അന്വേഷിക്കുമെന്ന്​ പൊതുവിദ്യഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്​ ഹനീഷ്​ അറിയിച്ചു. ഹയർ സെക്കൻഡറി പോർട്ടലിൽ ചോദ്യ​േപപ്പർ നിശ്ചിത സമയത്ത്​ ലഭിക്കാതിരുന്നത്​ ഉൾപ്പെടെയുള്ള പരാതികൾ ശ്രദ്ധയിൽപെട്ടതായും ഇൗ സാഹചര്യത്തിൽ കൈറ്റി​െൻറ സമഗ്ര പോർട്ടലിലും ചോദ്യപേപ്പർ ലഭ്യമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one exam
News Summary - Question paper delayed in plus one Modal Exam
Next Story