Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോദ്യപേപ്പർ...

ചോദ്യപേപ്പർ മാറ്റം: സി.ബി.എസ്.ഇ നിലപാട്​ യുക്​തിരഹിതമെന്ന്​ സത്യവാങ്​മൂലം 

text_fields
bookmark_border
ചോദ്യപേപ്പർ മാറ്റം: സി.ബി.എസ്.ഇ നിലപാട്​ യുക്​തിരഹിതമെന്ന്​ സത്യവാങ്​മൂലം 
cancel

കൊ​ച്ചി: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യെ​ന്ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന സി.​ബി.​എ​സ്.​ഇ​യു​ടെ വാ​ദ​ത്തെ എ​തി​ർ​ത്ത് വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​താ​വ് ഹൈ​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​മീ​യ സ​ലീ​മി​നാ​ണ് ക​ണ​ക്ക് പ​രീ​ക്ഷ​ക്ക് മു​ൻ വ​ർ​ഷ​ത്തെ ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ച്ച​ത്. 

ഇ​തി​നെ​തി​രെ അ​മീ​യ ഹ​ര​ജി ന​ൽ​കി​യ​പ്പോ​ൾ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​നി 2016 ൽ ​സ​ഹോ​ദ​ര​ൻ എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റു​മാ​യി എ​ത്തി പ​രീ​ക്ഷ എ​ഴു​തി​യ​താ​വു​മെ​ന്നും കാ​ണി​ച്ച്​ സി.​ബി.​എ​സ്.​ഇ അ​ധി​കൃ​ത​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.  ചോ​ദ്യ​പേ​പ്പ​ർ മാ​റി​യെ​ന്ന പ​രാ​തി അ​മീ​യ പ​രീ​ക്ഷ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന ഇ​ൻ​വി​ജി​ലേ​റ്റ​ർ​ക്ക് ന​ൽ​കി​യി​ല്ലെ​ന്നും സി.​ബി.​എ​സ്.​ഇ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​രീ​ക്ഷ​യെ​ഴു​തി പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം കൂ​ട്ടു​കാ​രി​ക​ളു​മാ​യി ഉ​ത്ത​രം ഒ​ത്തു​നോ​ക്കു​മ്പോ​ഴാ​ണ് ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ വി​വ​രം അ​മീ​യ അ​റി​ഞ്ഞ​തെ​ന്നും ഉ​ട​ൻ പ്രി​ൻ​സി​പ്പ​ലി​നും അ​ധ്യാ​പ​ക​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ന്നും മാ​താ​വ്​ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

സി.​ബി.​എ​സ്.​ഇ ആ​രോ​പി​ക്കു​ന്ന​തു​പോ​ലെ പ​ഴ​യ ചോ​ദ്യ​പേ​പ്പ​റു​മാ​യാ​ണ് അ​മീ​യ പ​രീ​ക്ഷ​ക്കെ​ത്തി​യ​തെ​ങ്കി​ൽ ശ​രീ​ര പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ അ​റി​യു​മാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ്​ അ​മീ​യ​യു​ടെ സ​ഹോ​ദ​ര​ൻ പ​രീ​ക്ഷ എ​ഴു​തി​യ​ത്. അ​ന്ന് അ​മീ​യ എ​ട്ടാം ക്ലാ​സി​ലാ​യി​രു​ന്നു. അ​ന്ന​ത്തെ ചോ​ദ്യ പേ​പ്പ​ർ കൊ​ണ്ടു​വ​ന്ന് പ​രീ​ക്ഷ​യെ​ഴു​തി​യെ​ന്ന ആ​രോ​പ​ണം യു​ക്തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ഹ​ര​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newscbse examQuestion paper change
News Summary - Question paper change in CBSE exam- Kerala news
Next Story