Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആട്ടവും പാട്ടും...

ആട്ടവും പാട്ടും ആഘോഷവുമായി ക്വീർ പ്രൈഡ് മാർച്ച്

text_fields
bookmark_border
ആട്ടവും പാട്ടും ആഘോഷവുമായി ക്വീർ പ്രൈഡ് മാർച്ച്
cancel
കൊച്ചി: മാരിവില്ലി​​​​െൻറ ഏഴഴകുകൾ സമ്മേളിച്ചൊരു മായക്കാഴ്ച. പലനിറത്തിലും തരത്തിലുമുള്ള ഉടുപ്പുകളണിഞ്ഞ് മുഖ ത്തും ശരീരത്തിലും കടും നിറത്തിൽ ചായം പുരട്ടിയ ഒരുകൂട്ടം ആളുകൾ കൊച്ചി നഗരത്തെ ഞായറാഴ്ച വൈകീട്ട്​ അക്ഷരാർഥത്തി ൽ കീഴടക്കി. ആട്ടവും പാട്ടും ‘ഹാപ്പി പ്രൈഡ്’ ആർപ്പുവിളികളും മുദ്രാവാക്യവുമായി അവർ മണിക്കൂറുകളോളം തെരുവീഥികളി ൽ ആഘോഷം തീർത്തു.

അവരിൽ ട്രാൻസ്ജെൻഡർമാരും ഗേയും ലെസ്ബിയനും ബൈസെക്​ഷ്വലും ഈ സമൂഹത്തെ പിന്തുണക്കുന്നവരുമെല്ലാം ഉണ്ടായിരുന്നു. കേരളമെമ്പാടുമുള്ള എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റിക്കായി നടത്തുന്ന പത്താമത് ക്വീർ പ്രൈഡ് മാർച്ചാണ് വർണവൈവിധ്യങ്ങളുടെ ഘോഷയാത്രയായത്.

‘പ്രണയ വൈവിധ്യങ്ങളുടെ മാരിവിൽ ഉത്സവം’ എന്നായിരുന്നു ഇത്തവണത്തെ പ്രമേയം. ഹൈകോടതി ജങ​്​ഷനിലെ വഞ്ചി സ്ക്വയറിൽനിന്ന്​ തുടങ്ങിയ മാർച്ച് മേനക വഴി മഹാരാജാസിനു മുന്നിലൂടെ കടന്ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ പ്രവേശിച്ചു. വിവിധ ജില്ലകളിൽനിന്ന്​ നൂറുകണക്കിന് കമ്യൂണിറ്റി അംഗങ്ങൾ ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയിരുന്നു. ചെണ്ടമേളവും നൃത്തരൂപങ്ങളും മാർച്ചിന് പൊലിവേകി. ‘എ​​​​െൻറ ശരീരം എ​​​​െൻറ സ്വാതന്ത്ര്യം’ മുദ്രാവാക്യം വിളികളോടെയാണ് ഘോഷയാത്ര അരങ്ങേറിയത്. തുടർന്ന് ഒൗപചാരികമായ ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LGBTQueen pride march
News Summary - Queen pride march
Next Story