Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറികളുടെ...

ക്വാറികളുടെ പ്രവർത്തനം: ഇടക്കാല ഉത്തരവി​െൻറ കാലാവധി​ നീട്ടി

text_fields
bookmark_border
ക്വാറികളുടെ പ്രവർത്തനം: ഇടക്കാല ഉത്തരവി​െൻറ കാലാവധി​ നീട്ടി
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ക്വാ​റി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ത​ൽ​സ്ഥി​തി തു​ട​രാ​നു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ സെ​പ്​​റ്റം​ബ​ർ 15 വ​രെ നീ​ട്ടി ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ദൂ​ര​പ​രി​ധി പു​തു​ക്കി ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ ചോ​ദ്യം​ചെ​യ്​​ത്​ സ​ർ​ക്കാ​റും ക്വാ​റി ഉ​ട​മ​ക​ളും ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ അ​ല​ക്​​സാ​ണ്ട​ർ തോ​മ​സി​െൻറ നി​ർ​ദേ​ശം.

സ്ഫോ​ട​നം ന​ട​ക്കു​ന്ന പാ​റ​മ​ട​ക​ളു​ടെ ദൂ​ര​പ​രി​ധി ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് 200 മീ​റ്റ​റും അ​ല്ലാ​ത്ത​വ​യു​ടേ​ത്​ 100 മീ​റ്റ​റു​മാ​ക്കി​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച​​പ്പോ​ൾ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ച് സിം​ഗി​ൾ​ബെ​ഞ്ച്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​െൻറ കാ​ലാ​വ​ധി​യാ​ണ്​ ​നാ​ലാ​ഴ്​​ച​​ത്തേ​ക്ക്​ കൂ​ടി നീ​ട്ടി​യ​ത്. ഹ​ര​ജി വീ​ണ്ടും സെ​പ്​​റ്റം​ബ​ർ 11ന്​ ​പ​രി​ഗ​ണി​ക്കും.

ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും കേ​ര​ള​ത്തിെൻറ പ്ര​ത്യേ​ക ഭൂ​ഘ​ട​ന​യും ജ​ന​സാ​ന്ദ്ര​ത​യും പ​രി​ഗ​ണി​ച്ച് ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലാ​ണ് പാ​റ​മ​ട​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്നു​മാ​ണ്​ സ​ർ​ക്കാ​റി​െൻറ​യും ക്വാ​റി ഉ​ട​മ​ക​ളു​ടെ​യും ഹ​ര​ജി​ക​ളി​ലു​ള്ള​ത്. ത​ൽ​സ്​​ഥി​തി ഉ​ത്ത​ര​വ്​ നീ​ട്ടി​യെ​ങ്കി​ലും പു​തി​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന്​ കോ​ട​തി ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interim orderquarry work
Next Story