Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറികൾക്ക്​ അനുമതി:...

ക്വാറികൾക്ക്​ അനുമതി: സർക്കാർ നിലപാട്​ എന്തെന്ന്​ ഹൈകോടതി

text_fields
bookmark_border
ക്വാറികൾക്ക്​ അനുമതി: സർക്കാർ നിലപാട്​ എന്തെന്ന്​ ഹൈകോടതി
cancel

കൊ​ച്ചി: ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള ന​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല​ട​ക്കം സ​ർ​ക്കാ​ർ നി​ല​പാ​ട്​ എ​ന്തെ​ന്ന്​ ഹൈ​കോ​ട​തി. മു​ക്കു​ന്നി​മ​ല​യി​ലെ ക്വാ​റി പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​​ന്നു​ണ്ടോ​യെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ വാ​ക്കാ​ൽ ആ​രാ​ഞ്ഞു. 

മേ​ഖ​ല​യി​ൽ വ​ന​സം​ര​ക്ഷ​ണ നി​യ​മം ബാ​ധ​ക​മ​ല്ലെ​ന്നും പാ​രി​സ്​​ഥി​തി​കാ​നു​മ​​തി​യോ​ടെ തു​ട​രാ​മെ​ന്നു​മാ​ണ്​ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​. മു​ക്കു​ന്നി​മ​ല​യി​ലെ ക്വാ​റി​ക​ള​ട​ക്കം വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി കെ.​വി. രാ​ജീ​വ് ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ കോ​ട​തി സ​ർ​ക്കാ​റി​നോ​ട്​ വി​ശ​ദീ​ക​ര​ണ​വും തേ​ടി.

മു​ക്കു​ന്നി​മ​ല​യി​ൽ 1961ൽ ​റ​ബ​ർ കൃ​ഷി​ക്കാ​യി പ​തി​ച്ചു​ന​ൽ​കി​യ വ​ന​ഭൂ​മി​യി​ൽ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ണ് ക്വാ​റി​ക​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. മു​ക്കു​ന്നി​മ​ല​യി​ൽ 524.5 ഏ​ക്ക​ർ വ​ന​ഭൂ​മി​യി​ൽ 425.5 ഏ​ക്ക​റാ​ണ്  മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന വ്യ​വ​സ്ഥ​യോ​ടെ റ​ബ​ർ കൃ​ഷി​ക്ക് പ​തി​ച്ചു ന​ൽ​കി​യ​ത്. 

1980ൽ ​നി​ല​വി​ൽ വ​ന്ന വ​നം സ​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​​​െൻറ അ​നു​മ​തി​യി​ല്ലാ​തെ വ​ന​ഭൂ​മി മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​ക​രു​തെ​ന്ന വ്യ​വ​സ്​​ഥ സ​ർ​ക്കാ​ർ​ത​ന്നെ ലം​ഘി​ച്ചു. 1980നു ​ശേ​ഷം ക്വാ​റി ന​ട​ത്താ​ൻ ഭൂ​മി പാ​ട്ട​ത്തി​ന്​ ന​ൽ​കി​യെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് 2008ൽ ​മു​ക്കു​ന്നി​മ​ല​യി​ൽ പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി ക്വാ​റി മാ​ഫി​യ വ​ൻ​തോ​തി​ൽ വാ​ങ്ങി ക്വാ​റി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്. 

2014ൽ ​വി​ജി​ല​ൻ​സ് ത്വ​രി​താ​ന്വേ​ഷ​ണം ന​ട​ത്തി 40 അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. റ​ഡാ​ർ സ്​​റ്റേ​ഷ​ന്​ സ​മീ​പം പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നെ​തി​രെ വ്യോ​മ​സേ​ന പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ക്വാ​റി​ക​ൾ തു​ട​ങ്ങാ​നും അ​നു​മ​തി പു​തു​ക്കാ​നും അ​വ​രു​ടെ എ​ൻ.​ഒ.​സി വേ​ണ​മെ​ന്ന വ്യ​വ​സ്ഥ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtquarry permission
News Summary - quarry permission high court
Next Story