Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Wayanad Ghat Road
cancel
camera_alt

വയനാട്​ ചുരത്തിലൂടെ കടന്നുപോകുന്ന ടിപ്പർ ലോറികൾ 

Homechevron_rightNewschevron_rightKeralachevron_rightആരു ജയിച്ചാലും ഈ ചുരം...

ആരു ജയിച്ചാലും ഈ ചുരം ക്വാറി മാഫിയ ഭരിക്കും..

text_fields
bookmark_border

ലക്കിടി (വയനാട്​): എവിടേക്കാണ്​ ഈ ഭീമൻ ടോറസുകളും ടിപ്പറുകളുമൊക്കെ ഇത്രയധികം കല്ലും മണലുമൊക്കെ കൊണ്ടുപോവുന്നത്​? വയനാട്​ താമരശ്ശേരി ചുരത്തിൽ പത്തുമിനിറ്റ്​ സമയം ചെലവഴിച്ചാൽ നിങ്ങളുടെ മനസ്സിലെത്തുന്ന പ്രധാന സംശയം ഇതായിരിക്കും. ദിവസേന നൂറുകണക്കിന്​ ടോറസുകളും ടിപ്പറുകളുമാണ്​ ഒരു നിയന്ത്രണവുമില്ലാതെ ഈ ചുരം കയറിയിറങ്ങുന്നത്​. മറ്റു വാഹനങ്ങൾക്ക്​ കടന്നുപേകാൻ കഴിയാത്ത തരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയും ട്രാഫിക്​ നിയമങ്ങൾ കാറ്റിൽപറത്തിയും റോഡിന്‍റെ അപകട ഭീഷണി അവഗണിച്ചും ഇവ സ്വൈര വിഹാരം നടത്തു​േമ്പാൾ ജീവൻ ഉള്ളിൽപിടിച്ച്​ കുന്നിറങ്ങുന്ന ആംബുലൻസുകൾക്കുപോലും വയനാട്​ ചുരത്തിൽ ഈ ഭീമൻ ലോറികൾ കഴിഞ്ഞേ പ്രാധാന്യമുള്ളൂ. അതിനുമാത്രം വാത്സല്യമാണ്​ ജില്ല ഭരണകൂടങ്ങളടക്കമുള്ള അധികൃതർ ഇവക്കുമേൽ ചൊരിയുന്നത്​.

​ഇതിനുമാത്രം നിർമാണ പ്രവർത്തനങ്ങൾ എന്താണ്​ വയനാട്ടിൽ നടക്കുന്നതെന്ന്​ അതിശയം കൂറുന്നത്​ ഇന്നാട്ടുകാർ തന്നെയാണ്​. കൂടുതൽ ചികഞ്ഞന്വേഷിക്കു​േമ്പാൾ കുന്നും മലയുമിടിച്ചും കാടു വെളുപ്പിച്ചും പരിസ്​ഥിയെ നശിപ്പിച്ച്​ നിർബാധം നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കായാണ്​ ഈ അസംസ്​കൃത വസ്​തുക്കളേറെയും കൂറ്റൻ ലോറികളിൽ മല കയറിയെത്തുന്നതെന്ന്​ ബോധ്യമാവും. ഈ നിർമാണങ്ങൾക്കൊന്നും അധികൃതരുടെ കൂച്ചുവിലങ്ങില്ലാത്തതിനാൽ ക്വാറി മാഫിയ ഈ റോഡിനപ്പുറമുള്ള നാട്ടിലും അധികാരത്തിന്‍റെ തണലും പണക്കൊഴുപ്പിന്‍റെ ബലവും കരുത്താക്കി വിഹരിക്കുന്നു.

മഹാമാരി വന്നാലും റോഡ്​ പൊളിഞ്ഞാലും ടിപ്പറുകൾക്ക്​ സഞ്ചരിക്കണം..

എന്തു മഹാമാരി വന്നാലും വയനാട്​ ചുരം റോഡിൽ അവർക്കാണ്​ ആദ്യപരിഗണന. റോഡിന്‍റെ അപായ സൂചനകളും അപകട ഭീതിയുമൊന്നും അതിനൊരു തടസ്സമേയല്ല. മുക്കം ഭാഗത്തുനിന്ന്​ മണലും മെറ്റലും കല്ലുമൊക്കെ കയറ്റിവരുന്ന പടുകൂറ്റൻ ടിപ്പർ ലോറികൾ അത്രയേറെ അധികാരബോധത്തോടെയാണ്​ ഈ ചുരം ഭരിക്കുന്നത്​. മറ്റുള്ളവരെ കർശന പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കുമൊക്കെ വിധേയമാക്കു​േമ്പാഴും​ വമ്പൻ ക്രഷറുകളും ക്വാറികളുമൊക്കെ പറഞ്ഞുവിടുന്ന ടിപ്പറുകൾക്കും ടോറസുകൾക്കും​ ബുദ്ധിമുട്ടില്ലാതെ വഴിയൊരുക്കിയാലേ അധികൃതർക്ക്​ തൃപ്​തിയാവൂ. അമിത ഭാരം കയറ്റിയെത്തുന്ന ഇത്തരം വാഹനങ്ങൾക്ക്​ മൂക്കുകയറിടണമെന്നും ചുരത്തിൽ ഇവയുടെ സ്വൈരവിഹാരത്തിന്​ നിയന്ത്രണമേർപ്പെടുത്തണമെന്നും പല കോണുകളിൽനിന്നും വർഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും റോഡ്​ പൊളിഞ്ഞുകിടക്കുന്ന അവസ്​ഥയിൽപോലും അധികൃതർ അതൊന്നും ഗൗനിക്കാറേയില്ല.



അത്യാവശ്യത്തിനായി ചുരം കയറിയിറങ്ങുന്ന വയനാട്ടുകാരനാണെങ്കിലും അയൽജില്ലകളിൽനിന്നു വരുന്ന ടിപ്പറുകൾ കഴിഞ്ഞേയുള്ളൂ നി​ങ്ങളോടുള്ള കരുതലൊക്കെ. 2018ലെ പ്രളയകാലത്തും കഴിഞ്ഞ വർഷം അതികർശന നിയന്ത്രണ​ങ്ങളോടെയെത്തിയ ലോക്​ഡൗൺ സമയത്തും ഇഴപിരിക്കാനാവാത്ത സൗഹൃദം പുലർത്തിയ ആ കൂട്ടുകെട്ട്,​ ഒടുവിൽ കഴിഞ്ഞമാസം ചുരംറോഡിൽ പണി നടക്കുന്ന സമയത്തടക്കം ​ഗാഢമായിരുന്നു.​ ചുരത്തിൽ മണ്ണിടിച്ചിലുണ്ടാകുന്ന വേളയിൽപോലും, ബസുകൾ കടത്തിവിട്ടില്ലെങ്കിലും ടിപ്പറുകൾക്ക്​ തടസ്സമുണ്ടാകരുതെന്ന കാര്യത്തിൽ ഇരുജില്ലകളിലെയും അധികൃതർക്ക്​ അത്രയേറെ ശ്രദ്ധയാണ്​.

ഭീമൻ ടോറസുകൾക്ക്​ 'കരുതൽ', അതിനായി ടയറുകളെണ്ണി നിയന്ത്രണം


അമിത ഭാരം കയറ്റി ഒന്നിനുപിറകെ ഒന്നായി ടിപ്പറുകൾ ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നത്​ ചുരം റോഡിന്​ ഭീഷണിയായിട്ടും റവന്യൂ, പൊലീസ്​, പൊതുമരാമത്ത്​ അധികൃതരൊക്കെ എക്കാലവും മൗനത്തിലമരുന്നത്​ അതിശയിപ്പിക്കുന്നതാണ്​. കഴിഞ്ഞ പ്രളയകാലങ്ങളിൽ ചുരം റോഡ്​ ഏറെ അപകടാവസ്​ഥയിലായ സമയത്തുപോലും അമിത ഭാരത്തിന്‍റെ പേരിൽ കണ്ടെയ്​നറുകളെയും വമ്പൻ ലോറികളെയും നിരോധിച്ച കോഴ​ിക്കോട്​ ജില്ല ഭരണകൂടം ടൺകണക്കിന്​ ഭാരംകയറ്റിയ ടോറസുകളെയും ടിപ്പറുകളെയും അതിൽനിന്നൊഴിവാക്കിയത്​ വിവാദമായിരുന്നു.



വാഹനങ്ങൾക്ക്​ ടയറുകളുടെ എണ്ണത്തി​െൻറ അടിസ്​ഥാനത്തിൽ നിരോധനമേർപ്പെടുത്തിയായിരുന്നു ആ കള്ളക്കളി. ചുരം റോഡ്​ വയനാട്ടുകാർക്കാണ്​ ഏറെ ആവശ്യമെങ്കിലും അതിന്‍റെ നിയന്ത്രണം കോഴിക്കോട്​ ജില്ല ഭരണകൂടത്തിനാകു​േമ്പാൾ ക്വാറി മാഫിയക്ക്​ കാര്യങ്ങൾ എളുപ്പമാകാറാണ്​ പതിവ്​.

ക്വാറി മാഫിയക്കെന്ത്​ ക്വാറന്‍റീൻ..?


അമിത വില വാങ്ങി​ വയനാട്ടിൽ മണലും മെറ്റലും മറ്റും വിൽക്കാൻ ഇതര ജില്ലകളിലെ ക്വാറിമാഫിയയെ സഹായിക്കുന്ന അധികൃതരുടെ നിലപാട്​ വർഷങ്ങളായി കണ്ടുവരുന്നതാണ്​. കഴിഞ്ഞ ലോക്​ഡൗൺ കാലത്ത്​ അത്യാവശ്യ വാഹനങ്ങൾക്ക്​ ചുരം കയറാമെന്ന വിശദീകരണമെത്തിയതിനു പിന്നാലെ ബസുകൾക്ക്​ അനുമതി കിട്ടുംമു​േമ്പ ടോറസുകൾ മലകയറി. ഒന്നിനുപിന്നാലെ ഒന്നായി ഇവ ചുരം കയറാൻ തുടങ്ങിയതോടെ, അത്യാവശ്യ വാഹനങ്ങൾ പോലും ഗതാഗതക്കുരുക്കിൽ കുടുങ്ങി കുട്ടികളും മുതർന്നവരുമടക്കം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലമർന്നു.

തുടർന്ന്​ ടോറസുകൾക്കും ടിപ്പറുകൾക്കും വയനാട്​ ജില്ല കലക്​ടർ നിയന്ത്രണം ഏർപെടുത്തി. എന്നാൽ, അതിന്​ അൽപായുസ്സ്​ മാത്രം. മുകളിൽനിന്ന്​ ശക്​തമായ ഇട​പെടൽ ഉണ്ടായതോടെ രണ്ടു ദിവസം കഴിയു​േമ്പാഴേക്ക്​ എല്ലാ വിലക്കുകളും നീക്കിക്കൊടുക്കേണ്ടിവന്നു.

നിർബാധ സഞ്ചാരത്തിന്​ ന്യായം അധികൃതർ വക..

ഈ ടിപ്പറുകളുടെ നിർബാധ സഞ്ചാരത്തിനായുള്ള ന്യായങ്ങൾ എക്കാലവും അധികൃതർ നിരത്തും. മഴക്കുമുന്നോടിയായി നടക്കുന്ന റോഡുപണികൾക്കു വേണ്ടിയാണ്​ ക്വാറി ഉൽപന്നങ്ങളുമായി ടിപ്പറുകൾ ചുരം കയറുന്നതെന്നാണ് ഉദ്യോഗസ്ഥർ അന്ന്​ പറഞ്ഞിരുന്നത്​. ചുരുക്കം ടിപ്പറുകൾക്കുള്ള പാസിന്‍റെ ബലത്തിൽ എണ്ണമറ്റ വാഹനങ്ങൾ വയനാട്ടിലെത്തുന്നുവെന്ന ആരോപണവും എല്ലായ്​പോഴും ഉയരുന്നതാണ്​.

കഴിഞ്ഞ മാസം ബസുകൾക്കടക്കം കടുത്ത നിയന്ത്രണം ഏർപെടുത്തി റോഡ്​ പണി നടന്നപ്പോഴും ടിപ്പറുകൾക്ക്​ വൈകാതെ സഞ്ചരിക്കാമെന്നായി. സർക്കാറിന്‍റെ നിർമാണപ്രവർത്തനങ്ങൾക്കുള്ള സാമഗ്രികളുമായെന്ന പേരിലാണ്​ ടിപ്പറുകൾ ഒരു നിയന്ത്രണവുമില്ലാതെ ചുരം കയറിയത്​. കെ.എസ്​.ആർ.ടി.സിയുടെ മിനി ബസുകൾക്ക്​ മാത്രം അനുമതി നൽകിയതിനാൽ യാത്രക്കാർ ലക്കിടിയിലും അടിവാര​ത്തുമൊക്കെ ബസ്​ മാറിക്കയറി ബുദ്ധിമുട്ട്​ അനുഭവിക്കു​േമ്പാഴാണ്​ അവരുടെ കൺമുന്നിലൂടെ ഭീമൻ ടോറസുകൾ അമിതഭാരവുമായി ഇഴഞ്ഞുനീങ്ങിയത്​.


ഒരു നിയന്ത്രണവുമില്ലാതെയാണ് ടിപ്പറുകളുടെ സഞ്ചാരം. ഭാരം ഇറക്കി തിരിച്ച്​ ചുരം ഇറങ്ങുന്നവ സൃഷ്​ടിക്കുന്ന അപകട ഭീഷണി ഏറെയാണ്​. ചുരത്തിലടക്കം ഇവയുടെ അമിതവേഗം നിയന്ത്രിക്കാൻ നടപടിയൊന്നും ഉണ്ടാകാറില്ല. ടിപ്പറുകളിൽ കൂടുതലും സ്വകാര്യറിസോർട്ടുകളിലേക്കും യാഡുകളിലേക്കുമാണ് ട്രിപ്പടിക്കുന്നത്. തങ്ങളെ എവിടെയും പരിശോധിക്കുന്നില്ല എന്നത്​ ഇവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. മോട്ടോർവാഹന വകുപ്പാണ് ഇവരുടെ അനുമതിയും ലോഡി​െൻറ അളവും മറ്റും പരിശോധിക്കുന്നത്. മറ്റുള്ള വാഹനങ്ങളെ തൊടുന്യായങ്ങൾ പറഞ്ഞ്​ പിഴയിടീക്കുന്ന അവർ, ടിപ്പറുകളെ കാര്യമായി പരിശോധിക്കാൻ മെനക്കെടാറില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Quarry Mafia Rules Wayanad Ghat Road
Next Story