ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുന്നു
text_fieldsതിരുവനന്തപുരം: പ്രവർത്തനാനുമതി മുടങ്ങിക്കിടക്കുന്ന ക്വാറികൾക്ക് സത്യവാങ്മൂലവും ബാങ്ക് ഗ്യാരണ്ടിയും വാങ്ങി അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിച്ചു നൽകിയ ഭൂമിയിൽ പ്രവർത്തിച്ചുവരുന്ന ക്വാറികളെ ക്രമവത്കരിക്കാൻ ചട്ടങ്ങളായെങ്കിലും ഫീസ് സ്വീകരിക്കുന്ന പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിതെന്നാണ് സർക്കാർ വിശദീകരണം.
പതിച്ചുനൽകിയ ഭൂമി ക്വാറിയിങ് പ്രവർത്തനത്തിനുവേണ്ടി ക്രമവത്കരിക്കുന്ന സമയത്ത് ചട്ടപ്രകാരമുള്ള ഫീസ് അടക്കാമെന്ന സത്യവാങ്മൂലം ഉടമകളിൽനിന്ന് വാങ്ങും. ചട്ടപ്രകാരമുള്ള ബാങ്ക് ഗ്യാരണ്ടിയും വാങ്ങും. ക്വാറി പ്രവർത്തനത്തിന് ആവശ്യമായ മറ്റെല്ലാ ലൈസൻസുകളും ലഭിച്ചിട്ടുണ്ടെങ്കിൽ ധന, നിയമ വകുപ്പുകൾ അംഗീകരിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

