Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറൻറീനിൽ...

ക്വാറൻറീനിൽ ക​ഴിഞ്ഞയാൾ ഫ്ലാറ്റിലെ ബാൽക്കണിയിൽ കുടുങ്ങി

text_fields
bookmark_border
ക്വാറൻറീനിൽ ക​ഴിഞ്ഞയാൾ ഫ്ലാറ്റിലെ ബാൽക്കണിയിൽ കുടുങ്ങി
cancel

കോ​ഴി​ക്കോ​ട്: ക്വാ​റ​ൻ​റീ​നി​ൽ  ക​ഴി​ഞ്ഞ​യാ​ൾ  വാ​തി​ൽ തു​റ​ക്കാ​നാ​വാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം 13ാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ കു​ടു​ങ്ങി. ഒ​ടു​വി​ൽ  ഫ​യ​ർ​ഫോ​ഴ്​​സ്​ എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.  

കോ​ർ​പ​റേ​ഷ​ൻ ഒാ​ഫി​സി​ന് സ​മീ​പ​ത്തെ കോ​ക്സ് വെ​യി​ൻ അ​പ്പാ​ർ​ട്മ​​െൻറി​ൽ ഫ്ലാ​റ്റ് ന​മ്പ​ർ 13 എ​യി​ൽ താ​മ​സി​ക്കു​ന്ന പാ​നൂ​ർ സ്വ​ദേ​ശി​യെ​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ര​ക്ഷി​ച്ച​ത്. 

ഫ്ലാ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ബീ​ച്ച് ഫ​യ​ർ​ഫോ​ഴ്​​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. മു​ൻ​വാ​തി​ലി​​​െൻറ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന സേ​നാം​ഗ​ങ്ങ​ൾ ബാ​ൽ​ക്ക​ണി​യി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സ്​​റ്റേ​ഷ​ൻ ഒാ​ഫി​സ​ർ ടി.​സ​തീ​ഷ്, അ​സി.​സ്​​റ്റേ​ഷ​ൻ ഒാ​ഫി​സ​ർ കെ.​ജ​യ​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​ റ​സ്ക്യൂ ഒാ​ഫി​സ​ർ വി.​പി. അ​ജ​യ​ൻ, ഒാ​ഫി​സ​ർ​മാ​രാ​യ ടി.​ബാ​ബു, എം.​വി. അ​രു​ൺ, വി.​ബി. സ​ന​ൽ​രാ​ജ്, കെ.​അ​ജീ​ഷ്, എം.​കെ. ര​ജീ​ഷ്, ഹോം​ഗാ​ർ​ഡു​മാ​രാ​യ ടി. ​ലോ​ഹി​താ​ക്ഷ​ൻ, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsquarantine
News Summary - quarantined man trapped in balcony
Next Story