Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

നിരീക്ഷണത്തിലിരുന്നില്ല; കൊല്ലം മുൻ സബ്​കലക്​ടറി​െൻറ ഗൺമാനും ഡ്രൈവർക്കും സസ്​പെൻഷൻ

text_fields
bookmark_border
നിരീക്ഷണത്തിലിരുന്നില്ല; കൊല്ലം മുൻ സബ്​കലക്​ടറി​െൻറ ഗൺമാനും ഡ്രൈവർക്കും സസ്​പെൻഷൻ
cancel

കൊല്ലം: കൊല്ലം മുൻ സബ്​കലക്​ടർ അനുപം മിശ്രയുടെ ഗൺമാനും ഡ്രൈവർക്കും സസ്​പെൻഷൻ. നിരീക്ഷണത്തിലിരിക്കണമെന്ന നിർദേശം അവഗണിച്ച്​ പുറത്തിറങ്ങിയതിനാണ്​ ഇരുവരെയും സസ്​പെൻഡ്​ ചെയ്​തത്​. കൊല്ലം ജില്ല പൊലീസ്​ മേധാവിയാണ്​ ഗൺമാനെ സസ്​പെൻഡ്​ ചെയ്​തത്​.

വിദേശത്തു നിന്നെത്തിയ സബ്​കലക്​ടറെ സ്വീകരിക്കാൻ ഇരുവരും കൊല്ലത്തു നിന്ന്​ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരുന്നു. ഇതേതുടർന്ന്​ സബ്​കലക്​ടറോടും സ്വീകരിക്കാൻ ചെന്ന ഗൺമാനോടും ഡ്രൈവറോടും മാർച്ച്​ 17 മുതൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വകുപ്പും പൊലീസും​ നിർദേശം നൽകിയിരുന്നു. എന്നാൽ ഇൗ നിർദേശം പാലിക്കാതെ പുറത്തിറങ്ങിയതിനാണ്​​ ഇരുവരേയും സസ്​പെൻഡ്​ ചെയ്​തത്​.

നിരീക്ഷണത്തിൽ പോകണമെന്ന നിർദേശം അവഗണിച്ച്​ കാൺപൂരിലെ വീട്ടിലേക്ക്​ ഒളിച്ചു കടന്നതിന്​ സബ്​കലക്​ടർ അനുപം മിശ്രയെ നേരത്തേ സർക്കാർ സസ്​പെൻഡ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssuspensionmalayalam newsquarantine violationformer kollam sub collector
News Summary - quarantine violation: gunman and driver of former kollam district sub collector suspended -kerala news
Next Story