കാടാമ്പുഴയിലെ ക്വാറൻറീൻ വിവാദം: പ്രവാസിക്കെതിരെ കേസ്
text_fieldsകാടാമ്പുഴ: വാട്സ്ആപ്പിലൂടെ മതസ്പർധ വളർത്തുകയും വർഗീയപരാമർശം നടത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസ്. കരേക്കാട് മൂലാൻചോല ശാന്തിനഗർ സ്വദേശി കിഴുവപ്പാട്ട് അബ്ദുൽ സലാം എന്ന വാപ്പുവിനെതിരെയാണ് കാടാമ്പുഴ പൊലീസ് കേസെടുത്തത്.
മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് വി. മധുസൂദനെൻറ പരാതിയിലാണ് കേസെന്ന് എസ്.എച്ച്.ഒ ഇൻസ്പെക്ടർ റിയാസ് രാജ് അറിയിച്ചു. വർഗീയലഹള ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക, വ്യക്തിഹത്യ നടത്തുക, അപകീർത്തിപ്പെടുത്തുക എന്നീ കുറ്റങ്ങളും പകർച്ചവ്യാധി രോഗ ഓർഡിനൻസ് നിയമപ്രകാരം സർക്കാർ ക്വാറൻറീൻ സെൻററിനെതിരെ വ്യാജ പ്രചരണം നടത്തിയതിനുമാണ് കേസ്. ഇയാൾ വിദേശത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
