Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്വാ​റ​ന്‍റീ​ൻ...

ക്വാ​റ​ന്‍റീ​ൻ കേ​ന്ദ്ര​ത്തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ക്വാ​റ​ന്‍റീ​ൻ കേ​ന്ദ്ര​ത്തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ
cancel

അ​ഞ്ച​ൽ: നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്നം എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച നാ​ല് യു​വാ​ക്ക​ളെ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ട​മ​ൺ ജി​ജോ ഭ​വ​നി​ൽ ജി​ജോ (36), ര​ഞ്ജി​ത് ഭ​വ​നി​ൽ ര​ഞ്ജി​ത് (33), ഏ​റം ദീ​പു​വി​ലാ​സ​ത്തി​ൽ ദീ​പു (39), സ​തീ​ശ് ഭ​വ​നി​ൽ സ​തീ​ശ് (30) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​ഞ്ച​ൽ മെ​റ്റേ​ണി​റ്റി ഹോ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. ഇ​വിെ​ട സു​ഹൃ​ത്തു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു നാ​ൽ​വ​ർ സം​ഘം. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള ശ്ര​മ​ത്തെ സ്ഥ​ല​ത്ത് സെ​ക്യൂ​രി​റ്റി ഡ്യൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​രു​മാ​യി വാ​ക്കേ​റ്റ​മാ​യി.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് യു​വാ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത് പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug SupplyQuarantine Centre
News Summary - Quarantine Centre Drug Supply
Next Story