Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തര്‍ കെ.എം.സി.സി കേസ്; പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് നീക്കം

text_fields
bookmark_border
ഖത്തര്‍ കെ.എം.സി.സി കേസ്; പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് നീക്കം
cancel

കൊയിലാണ്ടി: ഖത്തര്‍ കെ.എം.സി.സി കവര്‍ച്ച കേസില്‍ നിര്‍ണായക നീക്കവുമായി കൊയിലാണ്ടി പൊലീസ്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതി പരപ്പിൽ ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് നീക്കം. കേസില്‍ നാലാം പ്രതിയാണ് കൊല്ലം നെല്ല്യാടി പരപ്പില്‍ ബാലകൃഷ്ണൻ. രണ്ട് ദിവസത്തിനകം ഇതിനുവേണ്ടി കോടതിയില്‍ അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ബാലകൃഷ്ണനെ മാപ്പു സാക്ഷിയാക്കുന്നതിലൂടെ മറ്റു പ്രതികള്‍ക്കെതിരെ പൊലീസ് നിയമനടപടിയുമായി മുന്നോട്ടുപോകും. മറ്റു പ്രതികളില്‍ ചിലയാളുകള്‍ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരമുണ്ട്. തന്നെ തെറ്റിദ്ധരിപ്പിച്ച് ജോലിക്ക് കൊണ്ടുപോയി കെ.എം.സി.സിയുടെ ഓഫിസിന്റെ പൂട്ട് പൊളിക്കാൻ നിർബന്ധിച്ചു എന്നാണ് ബാലകൃഷ്ണൻ പൊലീസിൽ കൊടുത്ത മൊഴി.

മറ്റൊരു പ്രതിയായ ബോംബെ ഷാജിയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കമറുദ്ദീന്‍ പയ്യോളി, റൊട്ടാന റസാഖ് എന്നിവരുടെ പങ്കും അന്വേഷണ പരിധിയിലാണ്. ഖത്തര്‍ കെ.എം.സി.സി ഓഫിസില്‍ നിന്നും പണം കവര്‍ന്ന കേസില്‍ ബാലകൃഷ്ണന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന ബാലകൃഷ്ണനെ കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിലെടുത്ത പൊലീസ് കഴിഞ്ഞദിവസം ഇയാളുമായി എയര്‍പോര്‍ട്ടിലും, മറ്റു പ്രതികളുമായി ചർച്ച നടത്തിയ കേന്ദ്രങ്ങളിലും, ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. പ്രശാന്തിനാണ് അന്വേഷണ ചുമതല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar KMCC Robbery Case: Police Move to Make Accused Balakrishnan an Approver
Next Story