Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖത്തറിലെ വ്യാപാര...

ഖത്തറിലെ വ്യാപാര സ്ഥാപനങ്ങളെ വഞ്ചിച്ച് 15 കോടി തട്ടി

text_fields
bookmark_border
ഖത്തറിലെ വ്യാപാര സ്ഥാപനങ്ങളെ വഞ്ചിച്ച് 15 കോടി തട്ടി
cancel

ഗു​രു​വാ​യൂ​ർ: ഖ​ത്ത​റി​ലെ പ​ത്ത്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് മ​ല​പ്പു​റം സ്വ​ദേ​ശി 15 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി. 40 വ​ര്‍ഷ​മാ​യി ഖ​ത്ത​റി​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന എ​ള​വ​ള്ളി സ്വ​ദേ​ശി റ​ഷീ​ദ് പെ​രു​മ്പാ​ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ത​​​െൻറ സ്ഥാ​പ​ന​മ​ട​ക്കം 10 സ്ഥാ​പ​ന​ങ്ങ​ള്‍ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യും ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ന​ഷ്​​ട​പ്പെ​ട്ട​താ​യും റ​ഷീ​ദ് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഓ​ക്‌​സി​ജ​ന്‍ ഇ​ൻ​റ​ർ​നാ​ഷ​ന​ല്‍ എ​ന്ന ഇൗ ​വ്യാ​പാ​ര​സ്​​ഥാ​പ​നം മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്‍തോ​തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ ശേ​ഷം ചെ​ക്കു​ക​ള്‍ ന​ല്‍കി ക​ബ​ളി​പ്പി​ച്ചു. ആ​ദ്യം പ​ണം ന​ല്‍കി​യാ​യി​രു​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ത്. വി​ശ്വാ​സ​മാ​ര്‍ജി​ച്ച ശേ​ഷം ചെ​ക്ക് ന​ല്‍കി​. ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ഓ​ക്‌​സി​ജ​ന്‍ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ മ​റി​ച്ചു​വി​റ്റെ​ന്ന്​ റ​ഷീ​ദ്​ ആ​രോ​പി​ച്ചു.

ചെ​ക്കു​ക​ള്‍ ബാ​ങ്കി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത് മ​ന​സ്സി​ലാ​യ​ത്. ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ സ്ഥാ​പ​നം പൂ​ട്ടി​യ​താ​യി ക​ണ്ടെ​ത്തി. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹി​ഷാ​മാ​ണ് ചെ​ക്കു​ക​ളി​ല്‍ ഒ​പ്പി​ട്ട​ത്. ഖ​ത്ത​ര്‍ പൊ​ലീ​സി​ലും ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലും നോ​ര്‍ക്ക​യി​ലും പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പി​നി​ര​യാ​യ പ​ത്ത് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ട്ട് എ​ണ്ണ​വും മ​ല​യാ​ളി​ക​ളു​ടേ​താ​ണ്. ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ള്‍ നാ​ട്ടി​ലെ​ത്തി​യതോടെ മ​ല​പ്പു​റം പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും താ​ൽ​പ​ര്യം കാ​ണി​ച്ചി​ല്ലെ​ന്ന് റ​ഷീ​ദ് ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsQatar Business Theft
News Summary - Qatar Business Theft -Kerala News
Next Story