Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖാദി ത്വാഖ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു
text_fieldsbookmark_border
മംഗളൂരു: പ്രമുഖ പണ്ഡിതനും ദക്ഷിണ കന്നട -ചെമ്പിരിക്ക ഖാദിയുമായ അൽഹാജ് ത്വാഖ അഹമ്മദ് മുസ്‌ലിയാർ (77) അന്തരിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായിരുന്നു.ചൊവ്വാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
1947 ആഗസ്ത് 10ന് ചെമ്പരിക്കയില്‍ ജനിച്ച അഹമ്മദ് മുസ്‍ലിയാര്‍ ലഖ്നോ ദയൂബന്ദ് അറബിക് കോളജിലാണ് മതപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഈജിപ്തിലെ അല്‍ അസ്ഹറില്‍ ഉപരിപഠനം നടത്തി. 30 വർഷം ഒമാന്‍ സലാലയിലെ പ്രസിദ്ധമായ ത്വാഖ 'മസ്‌ജിദ് ശൈഖ സല്‍മ' യില്‍ ഖതീബായി സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യയും അഞ്ച് മക്കളുമുണ്ട്.
Updating...
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

