Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് മലമ്പാമ്പ്

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് മലമ്പാമ്പ്
cancel
camera_alt


ചെങ്ങമനാട് ദേശം മടത്തി മൂലയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽനിന്ന് മലമ്പാമ്പിനെ പിടികൂടിയപ്പോൾ


ദേശം (എറണാകുളം): മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പ്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ അറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വളണ്ടിയർ ബിനു പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്ത കാറിനടുത്തേക്ക് പാമ്പ് നീങ്ങുന്നത് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ കണ്ടത്.

ഉടൻ വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് സർപ്പ വളണ്ടിയർമാർ സ്ഥലത്തെത്തിയത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം മൂന്നാം തവണയാണ് വീട്ടുവളപ്പിൽനിന്ന് പാമ്പിനെ പിടികൂടുന്നത്. വീടിനടുത്തുകൂടയാണ് ചെങ്ങൽ തോട് ഒഴുകുന്നത്. മാത്രമല്ല, സമീപം പാടശേഖരവുമുണ്ട്. ഇവിടെ നിന്നായിരിക്കും പമ്പ് വരുന്നതെന്ന് കരുതുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Giant Python Found In Ernakulam
Next Story