Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവർ...

പി.വി. അൻവർ കുടുംബത്തി​െൻറ മിച്ചഭൂമി: കോടതിയലക്ഷ്യ ഹരജി ഹൈകോടതി തീർപ്പാക്കി

text_fields
bookmark_border
പി.വി. അൻവർ കുടുംബത്തി​െൻറ മിച്ചഭൂമി: കോടതിയലക്ഷ്യ ഹരജി ഹൈകോടതി തീർപ്പാക്കി
cancel

കൊ​ച്ചി: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും കൈ​വ​ശ​മു​ള്ള മി​ച്ച​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ഹൈ​കോ​ട​തി തീ​ർ​പ്പാ​ക്കി. മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍റെ ന​ട​പ​ടി. താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റേ​ക്ക​ർ മി​ച്ച​ഭൂ​മി ക​ണ്ടെ​ത്തി​യെ​ന്നും ഇ​ത്​ തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. മൂ​ന്ന്​ താ​ലൂ​ക്കു​ക​ളി​ലാ​യാ​ണ് മി​ച്ച​ഭൂ​മി ക​ണ്ടെ​ത്തി​യ​ത്. ഇ​തു രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്​ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ലെ തു​ട​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച​ത്.

പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും കൈ​വ​ശ​മു​ള്ള മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ 2021 മാ​ർ​ച്ച് 24ന്​ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി ഇ​ക്കാ​ല​യ​ള​വി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര​ജി​ക്കാ​ര​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എ. ഷാ​ജി കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ന​ൽ​കി. തു​ട​ർ​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​പ​ടി അ​ഞ്ചു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് 2022 ജ​നു​വ​രി ആ​റി​ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യെ​ങ്കി​ലും ഈ ​ഉ​ത്ത​ര​വും സ​ർ​ക്കാ​ർ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ൻ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv anwar mla
News Summary - PVAnwar family land
Next Story