പി.വി. ശ്രീനിജിനെ തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിയുംവരെ പൂട്ടിയിടണം -സാബു എം.ജേക്കബ്
text_fieldsകൊച്ചി: കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ പൂട്ടിയിടണമെന്ന് ട്വൻറി20 ചീഫ് കോഓഡിനേറ്റർ സാബു എം.ജേക്കബ്. ജന്മംകൊണ്ട് കോൺഗ്രസുകാരനായ ശ്രീനിജിനെ അവിടെനിന്ന് അടിച്ചുപുറത്താക്കിയതാണ്. എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനിജിൻ പിന്മാറുകയുള്ളൂവെന്നും സാബു എം.ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വൻറി20യുടെ വോട്ട് ലഭിക്കാൻ എൽ.ഡി.എഫ് ശ്രമം നടത്തുന്നതിനിടെ സാബു എം.ജേക്കബിനെ പരിഹസിച്ചുള്ള എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പിന്നീട് അദ്ദേഹം പോസ്റ്റ് നീക്കം ചെയ്തെങ്കിലും വിവാദങ്ങൾ അവസാനിച്ചിട്ടില്ല. പാർട്ടി അച്ചടക്കം ലംഘിക്കുന്ന അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു. ട്വൻറി20യിലായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ ശ്രീനിജിൻ പാർട്ടിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

