Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.വി അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റെന്ന് പി. സരിൻ

text_fields
bookmark_border
പി.വി അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റെന്ന് പി. സരിൻ
cancel

പാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച പി.വി അൻവറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നൽകിയെന്നും എൽ.ഡി.എഫ് സ്വതന്ത്രൻ പി.സരിൻ.

യു.ഡി.എഫിലെത്താൻ അൻവർ ഏത് വഴിയും സ്വീകരിക്കും. സരിൻ ആരാണെന്നും അൻവറാരാണെന്നും ജനങ്ങൾക്ക് അറിയാമെന്നും അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റാണെന്നും സരിൻ കൂട്ടിച്ചേർത്തു.

സരിൻ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കെ.കരുണാകരന്റെയും പത്നി കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മന്ദിരങ്ങൾ സന്ദർശിച്ചു.

അതേസമയം, അൻവറിന്റെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. വർഗീയ ശക്തികളെ പരാജയപ്പെടുത്താൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും രാഹുൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P.V. Anwar's support is the biggest negative hit that Rahul Mangkoothil can get. Sarin
Next Story