പി.വി അൻവറിെൻറ ഭാര്യാ പിതാവിെൻറ തടയണ പൊളിച്ചുമാറ്റൽ തുടങ്ങി
text_fieldsഊർങ്ങാട്ടിരി: കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ തടയണ ജില്ല ഭരണകൂടം പൊളിച്ചുമാ റ്റിത്തുടങ്ങി. പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുൽ ലത്തീഫിെൻറ പേരിലുള്ള ഭൂമിയിലെ തടയണ ഉടൻ പൊളിച്ചുന ീക്കണമെന്ന് ജില്ല കലക്ടർക്ക് ഹൈകോടതി നൽകിയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. 15 ദിവസത്തിനകം തടയണ പൊളിച്ച് വെള്ളം തുറന്നു വിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ജൂൺ 14ന് ഉത്തരവിട്ടിരുന്നു.
സബ് കലക്ടർ അനുപം മിശ്രയും വിദഗ്ധ സംഘവും വ്യാഴാഴ്ച ചീങ്കണ്ണിപ്പാലി സന്ദർശിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുമെന്നും തടയണ പൊളിച്ചുനീക്കുമെന്നും മലപ്പുറത്ത് പുതുതായി ചുമതലയേറ്റ ജില്ല കലക്ടർ ജാഫർ മാലിക് വ്യാഴാഴ്ച പറയുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെതന്നെ ഏറനാട് തഹസിൽദാർ പി. ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർ സുനിൽ ശങ്കർ, മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർ ഹംസക്കോയ, വെറ്റിലപ്പാറ വില്ലേജ് ഓഫിസർ എസ്. സജിത് എന്നിവരുടെ മേൽനോട്ടത്തിൽ തടയണയിൽനിന്ന് വെള്ളം പുറത്തുവിടാനുള്ള പ്രവൃത്തി ആരംഭിച്ചു.
മണ്ണുമാന്തി യന്ത്രങ്ങൾ ഇതിനായി എത്തിച്ചിട്ടുണ്ട്. വെള്ളം പൂർണമായും പുറത്തേക്ക് ഒഴുക്കിക്കളയാൻ ചുരുങ്ങിയത് നാല് ദിവസമെങ്കിലും വേണമെന്ന് അധികൃതർ പറഞ്ഞു. കിടങ്ങ് കീറുമ്പോൾ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ എളുപ്പത്തിൽ വെള്ളം ഒഴുക്കിവിടാനാവില്ല. നേരത്തേ ഭൂവുടമ തടയണ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് അദ്ദേഹം വെള്ളം ഒഴുക്കിക്കളയാൻ ശ്രമിച്ചു. എന്നാൽ, ഉത്തരവ് കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തടയണ പൂർണമായും പൊളിച്ചുമാറ്റാൻ ഹൈകോടതി ജില്ല കലക്ടർക്ക് ഉത്തരവ് നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
