പി.വി അൻവർ അടഞ്ഞ അധ്യായം, ചർച്ച വിജയിക്കാനുള്ള സ്ട്രാറ്റജിയെക്കുറിച്ച് മാത്രം: പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: പി.വി അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള മത്സരമാണ് നടക്കുക. യു.ഡി.എഫിന് വിജയിക്കാനുള്ള സ്ട്രാറ്റജിയെക്കുറിച്ചാണ് ലീഗ് ചർച്ച ചെയ്യുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.വി. അന്‍വറുമായി ഇനി ചര്‍ച്ചവേണ്ടെന്ന് യു.ഡി.എഫ് ധാരണയെത്തിയതായാണ് സൂചന. അന്‍വര്‍ ഉന്നയിക്കുന്ന വിഷയങ്ങളിലും ആരോപണങ്ങളിലും പ്രതികരണത്തിനും നേതാക്കൽ മുതിരേണ്ടതില്ലെന്നും ധാരണയുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ അംഗീകരിച്ചാൽ മാത്രം ഇനി എന്തെങ്കിലും രീതിയിലുള്ള ചർച്ചകൾ നടത്തുകയും ഇല്ലെങ്കിൽ എല്ലാചര്‍ച്ചകളും പ്രതികരണങ്ങളും അവസാനിപ്പിക്കുക എന്നതാണ് യു.ഡി.എഫിലെ ധാരണയെന്നാണ് അറിയുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കാണാൻ പാടില്ലായിരുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. പി.വി അൻവറിനെ കാണാൻ രാഹുലിനെ ചുമതലപ്പെടുത്തിയിട്ടില്ല. രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പി.വി അൻവറിന്റെ വിഷയം പാർട്ടി അവസാനിപ്പിച്ചതാണ്. അതിനായി തന്നെയാണ് ചുമതലപ്പെടുത്തിയതെതെന്നും വി.ഡി സതീശൻ പറഞ്ഞു.
പി.വി. അന്‍വറിന്‍റെ ഒതായിയിലെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ച നടത്തിയത് തികച്ചും വ്യക്തിപരമെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. അൻവർ മത്സരിക്കരുതെന്ന് രാഹുൽ വ്യക്തിപരമായി പറഞ്ഞു കാണും. അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി. ഏതെങ്കിലും ദൗത്യം പൂർത്തീകരിക്കാൻ വേണ്ടിയല്ല രാഹുൽ പോയതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പാർട്ടി ചുമതലപ്പെടുത്തിയിട്ടല്ല അൻവറിന്‍റെ വീട്ടിൽ പോയതെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിൽ യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും രാഹുൽ പ്രതികരിച്ചു. അൻവറിന്‍റെ വീട്ടിലെത്തിയതിന്‍റെയും ഹസ്തദാനം ചെയ്യുന്നതിന്‍റെയും വിഡിയോ പുറത്തുവന്നത് വിവാദമായ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

