Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവറിനെ ഇ.ഡി...

പി.വി. അൻവറിനെ ഇ.ഡി രണ്ടാം ദിവസം ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ

text_fields
bookmark_border
പി.വി. അൻവറിനെ ഇ.ഡി രണ്ടാം ദിവസം ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ
cancel

കൊച്ചി: പി.വി. അൻവർ എം.എൽ.എയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ചയും ചോദ്യം ചെയ്തു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടു.

കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് തുടർച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്തത്. തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും ചൊവ്വാഴ്ചയും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന് ഹാജരായ അൻവറിനെ രാത്രി 9.15 വരെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ബുധനാഴ്ച വീണ്ടും വിളിച്ചുവരുത്തുമെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.V. AnwarED interrogation
News Summary - P.V. Anwar was interrogated by ED on the second day
Next Story