Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂരിൽ സമരം...

നിലമ്പൂരിൽ സമരം നടത്തുന്ന ആദിവാസികൾ മണ്ഡലത്തിൽ ഉള്ളവരല്ലെന്ന് പി.വി. അൻവർ

text_fields
bookmark_border
PV Anwar
cancel

മലപ്പുറം: നിലമ്പൂരിൽ സമരം നടത്തുന്ന ആദിവാസികൾ മണ്ഡലത്തിൽ ഉള്ളവരല്ലെന്ന് സ്ഥലം എം.എൽ.എ പി.വി. അൻവർ. അന്യായമായി സംസ്ഥാന സർക്കാറിനെ കരിവാരി തേക്കാനുള്ള സ്പോൺസേർഡ് സമരത്തിന്‍റെ ഭാഗമാണിത്. സമരം നയിക്കുന്ന ബിന്ദുവിന് മൂന്ന് വീടുകൾ ഉണ്ടെന്നും പി.വി. അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ആ​ദി​വാ​സി​ക​ള്‍ക്ക് അ​വ​കാ​ശ​പ്പെ​ട്ട മു​ഴു​വ​ന്‍ ഭൂ​മി​യും വി​ത​ര​ണം ചെ​യ്യു​ക, സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ 209 ദി​വ​സ​ങ്ങ​ളാ​യി ആ​ദി​വാ​സി കൂ​ട്ടാ​യ്മ ഐ.​ടി.​ഡി.​പി ഓ​ഫി​സി​ന് മു​ന്നി​ൽ സ​മ​രം തു​ട​രു​ക​യാ​ണ്. പി.​വി. അ​ൻ​വ​ർ എം.​എ​ല്‍.​എ​യു​ടെ ആ​ദി​വാ​സി​ വി​രു​ദ്ധ പ്ര​സ്താ​വ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ആ​ദി​വാ​സി കൂ​ട്ടാ​യ്മ​യു​ടെ സ​മ​ര​നാ​യി​ക ബി​ന്ദു വൈ​ലാ​ശ്ശേ​രി ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​പ​വാ​സ​ത്തി​ലു​മാ​ണ്.

നി​ല​മ്പൂ​ർ പ​ട്ടി​ക​വ​ർ​ഗ ഓ​ഫി​സി​ന് മു​ന്നി​ൽ ആ​ദി​വാ​സി കൂ​ട്ടാ​യ്മ ന​ട​ത്തി​ വ​രു​ന്ന ഭൂ​സ​മ​രത്തിന് ഐ​ക‍്യ​ദാ​ർ​ഢ‍്യ​വു​മാ​യി മ​നു​ഷ‍്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ ഗ്രോ ​വാ​സു, മോ​യി​ൻ ബാ​പ്പു, കു​ഞ്ഞി​ക്കോ​യ എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മുതൽ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രം തു​ട​ങ്ങിയിട്ടുണ്ട്. സ​മ​ര​പ്പ​ന്ത​ലി​ൽ ബി​ന്ദു വൈ​ലാ​ശ്ശേ​രി​യോ​ടൊ​പ്പമാണ് മൂ​വ​രും സ​മ​രം നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv anwar mlaNilambur tribal strike
News Summary - PV Anwar said that the adivasis who are protesting in Nilambur do not belong to the constituency
Next Story