‘ഏതു പൊട്ടനും പ്രതികളെ കണ്ടെത്താവുന്നതല്ലേയുള്ളൂ’; പാർക്കിലെ സ്റ്റീൽ റോപ് മോഷണം പോയതിൽ പി.വി. അന്‍വര്‍
text_fieldsമലപ്പുറം: തന്റെ പാർക്കിലെ ഒമ്പതു ലക്ഷം രൂപ വിലയുള്ള സ്റ്റീൽ റോപ് മോഷണം പോയി എട്ടു മാസമായിട്ടും പ്രതികളെ പിടിച്ചില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. ജില്ല പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.പിയെ മൂന്നു തവണ വിളിച്ചു. ഏതു പൊട്ടനും പ്രതികളെ കണ്ടെത്താവുന്നതല്ലേയുള്ളൂ. എം.എൽ.എയുടേതല്ലേ, അത് അവിടെ കിടക്കട്ടെയെന്നാണെങ്കിൽ പ്രതികരിക്കേണ്ട ഘട്ടമാവുമ്പോൾ പ്രതികരിക്കും. തെളിവ് സഹിതം നിയമസഭയിൽ ഇക്കാര്യമുന്നയിക്കും.
പൊലീസിൽ ചില പുഴുക്കുത്തുകളുണ്ട്. അടുത്തിടെ ചില സാധാരണ പൊലീസുകാർ എന്നെ സമീപിച്ചു. സമീപകാലത്ത് മലപ്പുറം ജില്ലയിൽ പൊലീസിൽ വ്യാപക സ്ഥലംമാറ്റം നടന്നു. കഞ്ചാവുകച്ചവടക്കാരുമായി ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ട്, അതിനാൽ എം.എൽ.എ സ്ഥലംമാറ്റത്തിൽ ഇടപെടരുതെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത്.
എന്നാൽ, ഇതിലൊരു യാഥാർഥ്യവുമില്ല. മനുഷ്യനെ മനുഷ്യനായി കാണണം. മേലുദ്യോഗസ്ഥർക്ക് വേറെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് സഹപ്രവർത്തകരുടെ നെഞ്ചത്ത് പ്രയോഗിക്കരുതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

