എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് ആരും മനപ്പായസം ഉണ്ണേെണ്ടന്ന് പി.വി. അൻവർ
text_fieldsനിലമ്പൂർ: പൊന്നാനിയിൽ തോറ്റാൽ താൻ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് ആരും മനപ്പായസം ഉണ്ണേെണ്ടന്ന് പി.വി. അൻവർ എം.എൽ.എ.
മരം വീണുമരിച്ച ആദിവാസികൾക്ക് ആദരാഞ്ജലി അ ർപ്പിക്കാൻ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
പൊന്നാനിയിൽ താൻ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് അവകാശപ്പെട്ട എം.എൽ.എയോട് അഥവാ തോറ്റാൽ നിലമ്പൂരിൽ രാജിവെക്കുമോയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. നിലമ്പൂരിലെ ജനങ്ങളോട് തനിക്ക് കടപ്പാടുണ്ട്.
പൊന്നാനിയിൽ ജയിക്കുമെന്നും അപ്പോൾ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നുമാണ് താൻ പറഞ്ഞത്. പൊന്നാനിയിൽ തോറ്റാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം മാധ്യമത്തോട് പറഞ്ഞിരുന്നു.
