Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി അൻവർ എം.എൽ.എയെ...

പി.വി അൻവർ എം.എൽ.എയെ കാണാനില്ല, പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

text_fields
bookmark_border
PV Anwar MLA
cancel

മലപ്പുറം: പി.വി അൻവർ എം.എൽ.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകി. നിലമ്പൂർ എം.എൽ.എയായ അൻവറിനെക്കുറിച്ച് ഒരു മാസത്തിലധികമായി യാതൊരു വിവരമില്ലെന്നാണ് പരാതിയിൽ പറയുന്നത്.

എം.എൽ.എയെ എത്രയും വേഗം കണ്ടെത്തണമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആവശ്യം. എന്നാൽ പരാതി സ്വീകരിക്കാൻ നിലമ്പൂർ പൊലീസ് തയാറായില്ല. പിന്നീട് നിലമ്പൂർ മുനിസിപ്പൽ പ്രസിഡന്‍റ് ഷംസുദ്ദീൻ ഇ-മെയിലായി പൊലീസിന് പരാതി അയക്കുകയായിരുന്നു.

നിലമ്പൂർ സി.എൻ.ജി റോഡിന്‍റെ ശോച്യാവസ്ഥയെ കുറിച്ച് പരാതി പറയാൻ എം.എൽ.എ ഓഫീസിലെത്തിയപ്പോൾ സ്ഥലത്തില്ലെന്നാണ് അറിയിച്ചത്. വീട്ടിലോ തിരുവനന്തപുരത്തെ എം.എൽ.എ ക്വാർട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ല. നിയമസഭാ സമ്മേളനത്തിലും എം.എൽ.എ പങ്കെടുത്തില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anwar MLAYouth Congress
News Summary - PV Anwar MLA missing, Youth Congress files complaint with police
Next Story