പി.വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി; നാളെ പത്രിക നൽകും
text_fieldsമലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാഥിയായി മത്സരിക്കും. നാളെ പത്രിക നൽകുമെന്നും അൻവർ അറിയിച്ചു. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ പ്രഖ്യാപനം നടത്തിയത്. ഇതോടെ ചതുഷ്കോണ മത്സരത്തിനാണ് നിലമ്പൂരിൽ കളമൊരുങ്ങുന്നത്.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കില്ലെന്ന് പി.വി അൻവർ പറഞ്ഞു. മുസ്‍ലിം സമുദായം ഷൗക്കത്തിനൊപ്പം നിൽക്കില്ല. സമുദായത്തിനകത്ത് നിന്ന് അതിനെ വിമർശിച്ചയാളാണ് ഷൗക്കത്ത്. സിനിമയിലൂടെ ഷൗക്കത്ത് സമുദായത്തെ വിമർശിച്ചു. അൻവർ പിന്തുണച്ചാലും ഷൗക്കത്ത് ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി സതീശന് പിന്നിൽ പിണറായി വിജയനാണ്. അതിനാലാണ് താൻ ഉന്നയിച്ച ആരോപണങ്ങളിൽ യു.ഡി.എഫ് സമരം നടത്താതിരുന്നത്. യു.ഡി.എഫ് ഒരുമിച്ചെടുത്ത തീരുമാനം പോലും സതീശൻ അംഗീകരിക്കാനോ പ്രഖ്യാപിക്കാനോ തയാറായില്ലെന്നും പി.വി അൻവർ കുറ്റപ്പെടുത്തി.
രാജി വെക്കുമ്പോൾ വീണ്ടും മത്സരിക്കുമെന്ന് എനിക്ക് പറയാമായിരുന്നു. പക്ഷേ ഞാൻ യുഡിഎഫിന് മലയോര മേഖലയിലെ വിഷയം ഉന്നയിക്കാൻ ഒരു വഴി കൊടുക്കുകയാണ് ചെയ്തത്. ഷൗക്കത്തിനെ വെച്ച് മുന്നോട്ട് വെച്ച് പോകാൻ ആകില്ലെന്ന് താൻ പറഞ്ഞു. അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

