Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.വി. അൻവറിന്‍റെ പാലക്കാട്ടെ റാലിയിൽ ആളെയിറക്കിയെന്ന് ആക്ഷേപം

text_fields
bookmark_border
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പോകുന്ന സംഘവും റോഡ് ഷോയിൽ പങ്കെടുത്തിരുന്നു
PV ANVAR
cancel

പാലക്കാട്: വാദ്യമേളങ്ങളുമായി പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെ പാലക്കാട്ട് നടത്തിയ റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ എത്തിയെങ്കിലും റാലിക്കായി ആളെയിറക്കിയെന്ന് ആക്ഷേപമുയർന്നു. റോഡ് ഷോയിൽ പങ്കെടുത്ത പലരും അൻവർ ഉയർത്തുന്ന രാഷ്ട്രീയം അറിയാത്തവരാണെന്നും ആരോപണമുണ്ട്.

എത്തിയവരിൽ നല്ലൊരു ഭാഗം സ്ത്രീകളായിരുന്നു. എന്തിന് എത്തിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കാര്യമായി മറുപടി പറയാൻ അവർക്കില്ലായിരുന്നു. ചലച്ചിത്ര ഷൂട്ടിങ്ങുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പോകുന്ന സംഘവും റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. ഷൂട്ടിങ്ങിനെന്ന് പറഞ്ഞ് എത്തിച്ചതാണെന്നായിരുന്നു അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഏജന്റുമാർ വഴിയാണ് വരുന്നതെന്ന് പറഞ്ഞ ചിലർ എത്ര പണം കിട്ടുമെന്ന് അറിയിച്ചിട്ടില്ലെന്നും പറഞ്ഞു. ഡി.എം.കെയെയും പി.വി. അന്‍വർ ഉയർത്തുന്ന രാഷ്ട്രീയവും തിരിച്ചറിഞ്ഞ് എത്തിയവരും ഏറെയായിരുന്നു. അഞ്ചുവിളക്കിൽനിന്ന് സ്റ്റേഡിയം വരെ ഒരു കിലോമീറ്റർ വരുന്ന ഘോഷയാത്രയാണ് സംഘടിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P.V. Anvar's rally was accused of bringing people
Next Story