Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയവും ഉരുൾപൊട്ടലും...

പ്രളയവും ഉരുൾപൊട്ടലും ആവർത്തിക്കുന്നു: ഇനിയെന്നാണ്​ പാഠം പഠിക്കുക -ഹൈകോടതി

text_fields
bookmark_border
പ്രളയവും ഉരുൾപൊട്ടലും ആവർത്തിക്കുന്നു: ഇനിയെന്നാണ്​ പാഠം പഠിക്കുക -ഹൈകോടതി
cancel

കൊച്ചി: പ്രളയവും ഉരുൾപൊട്ടലുമെല്ലാം ആവർത്തിച്ചിട്ടും മനസ്സിലാവുന്നില്ലെങ്കിൽ ഇനിയെപ്പോഴാണ്​ പാഠം പഠിക ്കുന്നതെന്ന്​ ഹൈകോടതി. പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ്​ അബ്​ദുല്ലത്തീഫി​​​​​െൻറ ഉടമസ്​ഥതയിലുള്ള മലപ്പു റം ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ്​ ചീഫ്​ ജസ്​റ്റിസ് ​ ഋഷികേശ്​ റോയ്​, ജസ്​റ്റിസ്​ എ.​കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​​​​​െൻറ വാക്കാൽ പരാമർശമ ുണ്ടായത്​.

വെള്ളം പൂർണമായി ഒഴുക്കിക്കളഞ്ഞെന്ന്​ പറയുന്ന തടയണ ജില്ല ജിയോളജിസ്​റ്റിസ്​ പരിശോധിച്ച്​ നടപടിയെടുക്കാൻ​ കോടതി ഉത്തരവിട്ടു. വെള്ളം ഒഴുക്കിക്കളയൽ താൽക്കാലിക നടപടിയാണ്​. ചെക്ക്​ ഡാം​ ഇല്ലാതാവലാണ്​​ അന്തിമമായി വേണ്ടത്​. മനുഷ്യനിര്‍മിതമായാലും പ്രകൃത്യാ ഉള്ളതായാലും തടയണ​ പൂർണമായി നീക്കം ചെയ്യേണ്ട ബാധ്യത ഭൂവുടമയുടേതാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന്​ ഹരജി മൂന്നാഴ്​ചക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി.

തടയണ പൊളിക്കണമെന്ന ജില്ല കലക്​ടറുടെ ഉത്തരവിനെതിരെയാണ്​ അബ്​ദുല്ലത്തീഫ്​ ഹരജി നൽകിയത്​. തടയണയിലുണ്ടാക്കിയ വിടവ് വഴി വെള്ളം ഒഴുക്കിക്കളഞ്ഞെന്ന് ഹരജിക്കാര​​​​​​െൻറ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ആറടി പൊക്കത്തില്‍ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നും ദുരന്തസാധ്യതയുണ്ടെന്നും കേരള നദീസംരക്ഷണ കൗണ്‍സില്‍ വാദിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ഈ ആരോപണം ഗൗരവമുള്ളതാണെന്ന്​ കോടതി പറഞ്ഞു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. ഇത്​ ശാസ്ത്രീയമായി നിര്‍മിച്ചതല്ല.

ഉദ്യോഗസ്ഥരും ജനങ്ങളും ഇപ്പോൾ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലാണെന്നും പിന്നീട് കൂടുതല്‍ പരിശോധന നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. തടയണയുടെ സമീപ പ്രദേശങ്ങളിലടക്കം പ്രളയത്തിലാണെന്നും ഈ ഘട്ടത്തിൽ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും നദീസംരക്ഷണ കൗണ്‍സില്‍ വാദിച്ചു. അപ്പോഴാണ് ഇനിയെന്നാണ് നാം പാഠം പഠിക്കുകയെന്ന്​ കോടതി ചോദിച്ചത്​.

വെള്ളക്കെട്ട് സ്വാഭാവികമാണോ അതോ കൃത്രിമമായി ഉണ്ടാക്കിയതാണോയെന്ന് കോടതി ആരാഞ്ഞു. കൂടുതല്‍ ഭാഗവും പ്രകൃത്യാലുള്ളതാണെന്നും ചില ഭാഗങ്ങളില്‍ മാത്രമാണ് ഹരജിക്കാരന്‍ രൂപമാറ്റം വരുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞു. തുടര്‍ന്നാണ് തടയണയില്‍ വെള്ളമുണ്ടോയെന്ന് ജിയോളജിസ്​റ്റ്​ പരിശോധിച്ചശേഷം ചെക്ക് ഡാം ഒഴിവാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
തടയണ പൊളിക്കുന്നതി​​​​​െൻറ ചെലവ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് എടുക്കരുതെന്നും ഹരജിക്കാര്‍തന്നെ വഹിക്കണമെന്നും നേരത്തേ വ്യക്തമാക്കിയതാണ്. ഹരജിക്കാര​​​​​െൻറ ഉടമസ്ഥതയിലുള്ള പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്ന മേഖലകള്‍ വേറെയുണ്ടെങ്കില്‍ അതും ഒഴിവാക്കേണ്ടത് അദ്ദേഹത്തി​​​​​െൻറ ബാധ്യതയാണെന്നും കോടതി ഓർമിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv anwar mla
News Summary - pv anvar
Next Story